Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസ് ഗ്രൂപ്പിന് പരിപ്പു വടയും കട്ടനും മസ്റ്റ്!

തിരുവനന്തപുരം : ഹണിമൂണ്‍ അടിച്ചു പൊളിച്ചാണോ ആഘോഷിച്ചത്, യാത്രയും മറ്റുമായി. എങ്കില്‍ അവിടം കൊണ്ട് നിര്‍ത്തേണ്ട. അടുത്തത് ഒരു ബേബി മൂണ്‍ ട്രിപ്പാകാം. യൂറോപ്പില്‍ വന്‍വിജയമായ ടൂര്‍ പാക്കേജ് ഇപ്പോള്‍ കേരളത്തിലും.

കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടൂറിയ ലെഷര്‍ എന്ന പ്രമുഖ ടൂര്‍ ഓപ്പറേറ്ററാണ് ഈ ആശയത്തിന് പിന്നില്‍. ഗര്‍ഭിണിയായ ഭാര്യയുമൊത്ത് വീണ്ടുമൊരു യാത്ര. കായലോളങ്ങളിലൂടെ, സായാഹ്നക്കാറ്റേറ്റ് മധുരവചനങ്ങളും ഇഷ്ടഭക്ഷണവുമായി ഒരുമിച്ചുളള മുഹൂര്‍ത്തങ്ങള്‍. ഗര്‍ഭാലസയായ സഹധര്‍മ്മിണിയ്ക്ക് മാനസികോല്ലാസം പകരാന്‍ ഇതില്‍പരം അവസരമെന്ത്?

ഈ പദ്ധതി ആദ്യം നടപ്പാക്കിയപ്പോള്‍ തണുത്ത സ്വീകരണമായിരുന്നെങ്കിലും ഇപ്പോള്‍ സ്ഥിതി മാറിയെന്ന് ടൂറിയ ലെഷന്‍ മാനേജിംഗ് ഡയറക്ടര്‍ ജി ഉണ്ണികൃഷ്ണന്‍ പറയുന്നു.

മൂന്നു മുതല്‍ ഏഴുമാസം വരെ ഗര്‍ഭിണിയായ ഭാര്യയെയും അവരുടെ ഭര്‍ത്താവിനെയുമാണ് പാക്കേജ് ലക്ഷ്യമിടുന്നത്. യൂറോപ്പില്‍ വന്‍വിജയമായ ഈ ആശയം കേരളത്തില്‍ ആദ്യം പരീക്ഷിക്കുന്നത് ടൂറിയ ലെഷറാണ്.

പ്രാണപ്രിയന്റെ സാമീപ്യവും ഊഷ്മളമായ പെരുമാറ്റവും സ്ത്രീ ഏറ്റവും കൊതിക്കുന്നത് ഗര്‍ഭകാലത്താണ്. ആ സമയത്ത് ഇത്തരമൊരു യാത്ര പ്ലാന്‍ ചെയ്താല്‍ അത് ഭാര്യയ്ക്കു നല്‍കാവുന്ന ഏറ്റവും വലിയ ആശ്വാസമാകും. ഉണ്ണികൃഷ്ണന്‍ പറയുന്നു.

ഗര്‍ഭിണികള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ടൂറിയ ഒരുക്കുന്നുണ്ട്. ഗൈനക്കോളജിസ്റ്റിന്റെയും പീഡിയാട്രീഷ്യന്റെയും സേവനം, ഗര്‍ഭിണികള്‍ക്കായുളള പ്രത്യേക യോഗ പരിശീലനം, പ്രത്യേക ഭക്ഷണം എന്നിവ പാക്കേജിന്റെ ഭാഗമാണ്.

ഇപ്പോള്‍ കുമരകത്തെ കോക്കനട്ട് ലഗൂണ്‍, ആലപ്പുഴയിലെ മാരാരി ബീച്ച് റിസോര്‍ട്ട്, പെരിയാറിലെ സ്പൈസ് വില്ലേജ്, വര്‍ക്കല ടാജ് ഗാര്‍ഡന്‍ റിട്രീറ്റ്, ഗോവയിലെ രാമഡ കാരാവേഡ ബീച്ച് റിസോര്‍ട്ട് എന്നിവിടങ്ങളിലേയ്ക്കാണ് പാക്കേജ് ഉളളത്.

കേരള ടൂറിസം വകുപ്പിന്റെ പൂര്‍ണ പിന്തുണയും ഈ സംരംഭത്തിനുണ്ട്. ഇത് മഹത്തായ ആശയമാണെന്ന് കേരള ടൂറിസം ഡയറക്ടര്‍ വി വേണു അഭിപ്രായപ്പെടുന്നു. നവീന ആശയങ്ങളുമായി രംഗത്തെത്തുന്ന എല്ലാ സംരംഭകരെയും ടൂറിസം വകുപ്പ് പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു.

ഇത്തരം പാക്കേജില്‍ അടങ്ങിയിട്ടുളള ബുദ്ധിമുട്ടുകളെക്കുറിച്ചും ടൂര്‍ കമ്പനിക്ക് നിശ്ചയമുണ്ട്. പാക്കേജ് ബുക്ക് ചെയ്യാനെത്തുന്ന ദമ്പതികളുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിക്കാന്‍ വിദഗ്ധനായ ഗൈനക്കോളജിസ്റ്റിനെ കമ്പനി നിയമിച്ചിട്ടുണ്ട്.

തൃപ്തികരമല്ലാത്ത മെഡിക്കല്‍ റിപ്പോര്‍ട്ടുമായെത്തുന്നവരെ തങ്ങള്‍ക്ക് നിരാശരാക്കി മടക്കേണ്ടി വന്നിട്ടുണ്ടെന്നും ഉണ്ണികൃഷ്ണന്‍ പറയുന്നു.

ബാംഗ്ലൂര്‍, മുംബെ, വടക്കേയിന്ത്യ എന്നിവിടങ്ങളില്‍ നിന്നും ആകാംക്ഷാഭരിതരായ ദമ്പതികളുടെ അന്വേഷണം ഉണ്ടാകുന്നുണ്ടെന്നും ഇന്ത്യയാകെ ഉടന്‍ ഈ പദ്ധതി വികസിപ്പിക്കുമെന്നും ടൂറിയ ലെഷര്‍ പറയുന്നു. ഒക്ടോബര്‍ അവസാനത്തോടെ ഇന്ത്യയൊട്ടാകെ പാക്കേജ് വികസിപ്പിക്കാനാണ് അവര്‍ ലക്ഷ്യമിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+