കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീയെ വെട്ടിനുറുക്കിയ സംഭവം: പ്രതി പിടിയില്‍

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം : ഭൂമിയിടപാടില്‍ ആരോപണ വിധേയനായ പൊതുമരാമത്ത് വകുപ്പ് മന്ത്രി ടി യു കുരുവിളയെ പുറത്താക്കി വകുപ്പ് ഏറ്റെടുക്കാന്‍ സിപിഎം നീക്കം.

കുരുവിളയെ മന്ത്രിസ്ഥാനത്ത് തുടരാന്‍ അനുവദിക്കരുതെന്ന കാര്യത്തില്‍ സിപിഎമ്മിലെ ഇരുഗ്രൂപ്പുകളും കര്‍ശന നിലപാടിലാണ്. മന്ത്രി രാജിവെച്ചാല്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് യുഡിഎഫില്‍ പോകുമെന്ന അഭ്യൂഹം ശക്തമാക്കിക്കൊണ്ട് പാര്‍ട്ടി ചെയര്‍മാന്‍ പി ജെ ജോസഫ് കെ എം മാണിയുമായി രഹസ്യ ചര്‍ച്ച നടത്തി.

ഇടതുമുന്നണിയിലെ മറ്റെല്ലാ ഘടകകക്ഷികള്‍ക്കും കുരുവിളയെ പുറത്താക്കണമെന്ന അഭിപ്രായമാണ്. കുരുവിളയെ രാജിവെപ്പിച്ച് വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കാനാണ് നീക്കം.

ഗുരുതരമായ ആരോപണങ്ങളാണ് കുരുവിളയ്ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി കയ്യേറി ബിനാമി ഭൂമിയിടപാടു നടത്തുകയും വില്ലേജ് ഓഫീസറെ മന്ത്രിസ്ഥാനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തി കൃത്രിമ രേഖകള്‍ ചമയ്ക്കുകയും ചെയ്തെന്ന് ഇടുക്കി കളക്ടര്‍ രാജു നാരായണ സ്വാമിയുടെ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഇന്റലിജന്‍സ് റിപ്പോര്‍ട്ടും കുരുവിളയ്ക്കെതിരാണ്. വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി പ്രവാസി മലയാളി എബ്രഹാം മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിച്ചതും കുരുവിളയുടെ മന്ത്രിസ്ഥാനം തെറിപ്പിക്കുന്നതിന് വേഗത കൂട്ടും. ഇത്തരക്കാരനായ ഒരാളെ ഒരു നിമിഷം പോലും മന്ത്രിസഭയില്‍ വച്ചുകൊണ്ടിരിക്കരുത് എന്ന നിലപാടാണ് മുഖ്യമന്ത്രിക്ക്.

എല്‍ഡിഎഫിലും മന്ത്രിസഭയിലും ചര്‍ച്ച ചെയ്ത ശേഷം മതി തീരുമാനമെന്ന നിലപാടിലാണ് സിപിഎം ഔദ്യോഗിക നേതൃത്വം.

സ്ത്രീപീഡനക്കേസില്‍ കുരുങ്ങി മന്ത്രിസ്ഥാനം രാജി വെച്ച പി ജെ ജോസഫിന്റെ നിര്‍ദ്ദേശ പ്രകാരമാണ് കുരുവിള മന്ത്രിയായത്. മൈത്രി ഭവനനിര്‍മ്മാണക്കേസില്‍ അഴിമതി നടത്തിയെന്ന ആരോപണം നേരിടുന്ന കുരുവിളയെ മന്ത്രിയാക്കരുതെന്ന് അന്നുതന്നെ പലരും ചൂണ്ടിക്കാട്ടിയിരുന്നു. ജോസഫ് ഗ്രൂപ്പിനെ പൂര്‍ണമായും തഴയേണ്ടെന്ന നിലപാട് സ്വീകരിച്ചാണ് അന്ന് കുരുവിളയെ മന്ത്രിയാക്കിയത്.

മന്ത്രിയായി ചുമതലയേറ്റ ശേഷം കുരുവിളയുടെ ചെയ്തികള്‍ ധനകാര്യവകുപ്പിനും മന്ത്രി തോമസ് ഐസക്കിനും തലവേദനയുണ്ടാക്കുന്നതായിരുന്നു. ഇരുമന്ത്രിമാരും തമ്മില്‍ പലപ്പോഴും മന്ത്രിസഭയില്‍ രൂക്ഷമായ വാക്കേറ്റവും പതിവായിരുന്നു.

റോഡുകള്‍ മുഴുവന്‍ പൊട്ടിപ്പൊളിഞ്ഞു കിടക്കുമ്പോഴും അതു നന്നാക്കാന്‍ ശ്രമിക്കാതെ എക്സ്പ്രസ് ഹൈവേയ്ക്കു വേണ്ടി വാദിക്കുകയായിരുന്നു കുരുവിള. പൊതുമരാമത്ത് വകുപ്പിലെ സ്ഥലം മാറ്റങ്ങളില്‍ വന്‍തോതില്‍ അഴിമതി നടക്കുന്നുവെന്ന ആരോപണവും ശക്തിപ്പെടുന്നുണ്ട്.

മൂന്നാറിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ മുതിരുന്നതിനിടെയില്‍ മന്ത്രിസഭയിലെ ഒരംഗം കയ്യേറ്റ മാഫിയയുടെ തലവനാണെന്ന ആരോപണം വരുന്നത് സ്ഫോടനാത്മകമാണ്. വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി സ്വന്തമാക്കി വന്‍തുകയ്ക്ക് അത് മറിച്ചു വില്‍ക്കാന്‍ സംസ്ഥാന മന്ത്രി തന്നെ നേതൃത്വം കൊടുക്കുന്നത് ഇടതുമുന്നണിയ്ക്ക് തീരാങ്കളങ്കമാണ് വരുത്തിവെച്ചിരിക്കുന്നത്.

ഇതിനിടെ മന്ത്രിയെ രാജിയില്‍ നിന്നും രക്ഷിക്കാന്‍ പി ജെ ജോസഫ് നേരിട്ട് രംഗത്തിറങ്ങിയിട്ടുണ്ട്. ഇടതുമുന്നണി നേതാക്കളെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തുകയാണ് ജോസഫ്. ഇതിനിടെ കെ എം മാണിയുമായും ജോസഫ് ചര്‍ച്ച നടത്തി.

ഇതൊക്കെ വളരെ ഗൗരവമായാണ് സിപിഎം നേതൃത്വം കാണുന്നത്. തലസ്ഥാനത്തെ രാഷ്ട്രീയ ചര്‍ച്ചകളും നീക്കങ്ങളും സൂചിപ്പിക്കുന്നത് കുരുവിള മന്ത്രിസഭയില്‍ നിന്നും പുറത്താവുമെന്നു തന്നെയാണ്. മന്ത്രിസ്ഥാനം സിപിഎം തന്നെ കയ്യടക്കും. ഫലത്തില്‍ കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് ഇടതുമുന്നണിയ്ക്കു പുറത്താവും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X