കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി. ജയരാജനെ ദേശാഭിമാനി ജനറല്‍ മാനേജരാക്കാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

അറ്റ്‌ലാന്റ(യു.എസ് ): പതിവിലേറെ അയഞ്ഞുതൂങ്ങിക്കിടക്കുന്ന പാന്റ്‌സ്‌. അതിനടിയിലൂടെ ഏതാണ്ട്‌ വ്യക്തമായി കാണാവുന്ന അടിവസ്‌ത്രം. ഇപ്പോള്‍ ആണ്‍കുട്ടികള്‍ക്കിടയില്‍ ഹരമായി മാറുന്ന വസ്‌ത്രധാരണശൈലി.

ലൊ-വെയ്‌സ്റ്റ്‌ പാന്റ്‌സിനുള്ളിലൂടെ ഒളിഞ്ഞുനോക്കുന്ന അടിവസ്‌ത്രവുമായി നടന്നുനീങ്ങുന്ന പെണ്‍കുട്ടികള്‍ക്കൊപ്പംതന്നെ വിദേശരാജ്യങ്ങളിലും ഇന്ത്യയിലുമുള്ള പുരുഷന്മാര്‍ക്കിടയില്‍ ഈ ട്രന്റ്‌ പടര്‍ന്നുപിടിക്കുകയാണ്‌. വന്‍ നഗരങ്ങളിലൊക്കെ ഇതൊരു പതിവുകാഴ്‌ചയായെങ്കിലും ഈ ഫാഷന്‍ തരംഗത്തെ വാരിപ്പുണരാന്‍ എന്തുകൊണ്ടോ അറ്റ്‌ലാന്റക്കാര്‍ക്ക്‌ കഴിയുന്നില്ല.

ആണായാലും പെണ്ണായാലും പൊതുസ്ഥലത്ത്‌ അടിവസ്‌ത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്‌ അറ്റ്‌ലാന്റയില്‍ അടുത്തുതന്നെ നിയമവിരുദ്ധമായി പ്രഖ്യാപിക്കും. ഇത്‌ പൊതുമാന്യതയ്‌ക്കു നിരക്കുന്നതല്ലെന്നതുകൊണ്ടുതന്നെ ഈ വസ്‌ത്രധാരണ രീതി നിരോധിക്കാനുള്ള ഒരുക്കത്തിലാണ്‌ ഇവിടുത്തുകാര്‍.

സിറ്റി കൗണ്‍സിലറായ സി.ടി മാര്‍ട്ടിനാണ്‌ ഇതിനെതിരെ ഒരു നിയമഭേദഗതി മുന്നോട്ടുവെച്ചരിക്കുന്നത്‌ ഇത്തരത്തില്‍ അയഞ്ഞുതൂങ്ങി അടിവസ്‌ത്രം കാണിക്കുന്ന തരത്തിലുള്ള പാന്റുകളോടുള്ള ഭ്രമം ഒരു പകര്‍ച്ചവ്യാധിപോലെ പടര്‍ന്നപിടിക്കുകയാണ്‌. ഇതിനെ നിയന്ത്രിച്ചില്ലെങ്കില്‍ ഇത്‌ സമൂഹത്തില്‍ ഗുരുതരപ്രത്യാഘാതങ്ങളുണ്ടാക്കും- മാര്‍ട്ടിന്‍ പറയുന്നു.

കുട്ടികള്‍ ഇത്തരം പ്രവണതകള്‍ക്ക്‌ പിന്നാലെ പായുകയാണ്‌. അവരെ ഭാവിയെക്കുറിച്ച്‌ ബോധവാന്‍മാരാക്കേണ്ടതുണ്ട്‌- അദ്ദേഹം വ്യക്തമാക്കി.

ഇപ്പോള്‍ കൊണ്ടുവരാന്‍ തുടങ്ങുന്ന നിയമഭേദഗതി പ്രകാരം സ്‌ത്രീകളുടെ വസ്‌ത്രധാരണരീതികള്‍ക്കും നിയന്ത്രണങ്ങള്‍ വരും. അടിവസ്‌ത്രങ്ങളുടെ സ്‌ട്രാപ്പുകള്‍ പുറത്തുകാണുക, സ്‌പോര്‍ട്‌സ്‌ ബ്രാകള്‍ധരിച്ച്‌ പൊതുസ്ഥലത്ത്‌ പ്രത്യക്ഷപ്പെടുക എന്നിവയും വിലക്കും- അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ്‌ യൂണിയന്‍ ഓപ്‌ ജോര്‍ജിയയുടെ എക്‌സിക്യൂട്ടീവ്‌ ഡയറക്ടര്‍ ദെബ്ബി സീഗ്രേവ്‌സ്‌ പറയുന്നു.

ഇതിനൊപ്പം തന്നെ പൊതുസ്ഥലത്തെ പ്രണയലീലകള്‍, സ്‌ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ എന്നിവയ്‌ക്കെല്ലാം നിയമഭേദഗതിപ്രകാരം വിലക്കേര്‍പ്പെടുത്തും. പക്ഷേ ഇത്തരത്തില്‍ മാന്യമായ വസ്‌ത്രധാരണം മുന്‍നിര്‍ത്തി നിയമം കൊണ്ടുവന്നാലും കോടതിമുഖാന്തിരം അതിനെ അസാധുവാക്കാനുള്ള അവസരം ജനങ്ങള്‍ക്കുണ്ടെന്നതാണ്‌ ഏറ്റവും വലിയ പ്രശ്‌നമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

അയഞ്ഞുതൂങ്ങിയ പാന്റുകള്‍ക്കെതിരെ നടപടിയുമായി മുന്നോട്ടുവരുന്ന ആദ്യ നഗരമല്ല അറ്റ്‌ലാന്റ. ഈ വര്‍ഷമാദ്യം ഡെല്‍കാംബ്രെ ലാ ടൗണ്‍ കൗണ്‍സില്‍ ഇത്തരം പാന്റുകള്‍ ഉപയോഗിക്കുന്നവര്‍ക്ക്‌ 500 യുഎസ്‌ ഡോളര്‍ പിഴയിടുകയോ ആറുമാസം ജയില്‍ ശിക്ഷനല്‍കുകയോ ചെയ്യുമെന്ന്‌ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ മറ്റനേക മുനിസിപ്പാലിറ്റികളും ലൂസിയാനയിലെ പാരിഷ്‌ ഗവണ്‍മെന്റും സമാനമായ നിയമങ്ങള്‍ ഇതിനകം തന്നെ കൊണ്ടുവന്നിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X