25 വര്‍ഷത്തെ തൂലികാ പ്രണയം, മധ്യവയ്‌സകര്‍ക്ക് പ്രണയസാഫല്യം
ബോസ്‌റ്റണ്‍: ഒരിക്കലും കാണാതെ ഇരുപത്തിയഞ്ചു വര്‍ഷം കത്തുകളിലൂടെ മാത്രമാണ് ജന്മനാ കാലുകള്‍ക്ക് ചലനശേഷിയില്ലാത്ത മീരാമണി ഒറി അഡ്വേഡ് ജെറസിനെ പ്രണിയിച്ചത്.
അവസാനം നാല്‌പത്തിയേഴാമത്തെ വയസ്സില്‍ ഹിന്ദിച്ചിത്രങ്ങളുടെ ക്ലൈമാക്‌സിനെപ്പോലും തോല്‍പ്പിച്ചുകളയുന്ന രീതിയില്‍ മീരാമണി അഡ്വേഡിനെ സ്വന്തമാക്കുകയും ചെയ്‌തു. ഇത് ഒരു തൂലികാ സൗഹൃദത്തിന്റെ കഥ അല്ലെങ്കില്‍ തൂലികാ പ്രണയത്തിന്റെ കഥയെന്നും പറയാം.
ഇന്ത്യന്‍ വംശജയായ നാല്‍പ്പതിയേഴുകാരി മീരാമണിയുടെ കുടുംബം വര്‍ഷങ്ങളായി സൗത്താഫ്രിക്കയിലാണ് കഴിയുന്നത്. ഇരുപത്തിയേഴ് വര്‍ഷത്തോളമായി കത്തുകളിലൂടെ പ്രണിയിക്കുകയായിരുന്നു മീരാമണിയും യുഎസില്‍ നിന്നുള്ള ക്വാളിറ്റി കണ്‍ട്രോള്‍ ടെക്‌നിഷനായ എഡ്വേഡും(51) കഴിഞ്ഞ ആഗസ്റ്റ് മാസം അവസാനമാണ് വിവാഹിതരായത്.
ജനുവരി ഒന്നിന് മീരാമണിയെ ആദ്യമായി കാണാനായി ജോഹന്നാസ് ബര്‍ഗ് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് മീരാമണിയുടെ കുടുബാംഗങ്ങള്‍ എഡ്വേഡിനെ ആദ്യമായി കണ്ടത്. 1982ല്‍ മുതലാണ് ഇവര്‍തൂലികാ സുഹൃത്തുക്കളായത്. പിന്നീട് 2007 ജനുവരിയിലാണ് ഇവര്‍ കണ്ടുമുട്ടുന്നത്. അന്നത്തെ ഇവരുടെ കൂടിക്കാഴ്‌ച സഹോദരങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി.
അന്ന് ഇരുവര്‍ക്കും വര്‍ദ്ധിച്ച ഹൃദയമിടിപ്പായിരുന്നു. കണ്ണെത്താത്തദൂരത്തിരുന്ന് പരസ്‌പരം സ്‌നേഹിച്ചവര്‍ നേരിട്ടുകാണുമ്പോള്‍ എങ്ങനെയിരിക്കുമെന്നോര്‍ത്തുള്ള ഉല്‍ക്കണ്‌ഠ. എത്രയോ വര്‍ഷം മുമ്പ് എനിയ്‌ക്ക് അയച്ചുതന്നെ ഒരു ഫോട്ടോയില്‍ കണ്ടതിലും ചെറുതാണ് മീരയെന്ന് കണ്ടപ്പോള്‍ തോന്നി. മീരയാണെങ്കില്‍ ആദ്യം ശ്രദ്ധിച്ചത് ഒട്ടും മുടിയില്ലാത്ത എഡ്വേഡിന്റെ തലയാണ്.
മീരയുടെ സഹോദരങ്ങളാണ് വിവാഹത്തിന്റെ എല്ലാ ഒരുക്കങ്ങളും നടത്തിയത്. എഡ്വേഡ് ജോഹന്നാസ് ബര്‍ഗില്‍ എത്തിയപ്പോള്‍ മാത്രമാണ് മീരയുടെ പിതാവ് ഹരിശ്ചന്ദ്ര ഒറി മകളുടെ പ്രണയത്തെക്കുറിച്ച് അറിഞ്ഞത്.
അച്ഛനറിയാതെ അമ്മയെ മാത്രം അറിയിച്ചുകൊണ്ടായിരുന്നു മീരയുടെ പ്രണയം തളിര്‍ത്തത്. എഡ്വേഡ് അയ്‌ക്കുന്ന ഓരോ കത്തുകളും അമ്മ കൃഷ്‌ണാ ദേവിയായിരുന്നു മീരയ്‌ക്ക് എത്തിച്ചുകൊടുത്തത്. അവര്‍ 2005ല്‍ മരിയ്‌ക്കുകയും ചെയ്‌തു.
'ജനുവരിയില്‍ എഡ്വേഡ് ജോഹന്നാസ് ബര്‍ഗിലേയ്‌ക്ക് വരാന്‍ തീരുമാനിച്ചപ്പോഴാണ് ഞാന്‍ കാര്യങ്ങള്‍ അച്ഛനെ അറിയിച്ചത്.
എന്നാല്‍ അച്ഛന്‍ ഇക്കാര്യത്തില്‍ അത്ര സന്തോഷവാനായിരുന്നില്ല. എഡ്വേഡിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ആദ്യം അറിയണമെന്ന് അച്ഛന്‍ പറഞ്ഞു. പക്ഷേ എഡ്വേഡിനെ നേരില്‍ കണ്ടപ്പോള്‍ അച്ഛന്റെ സമീപനം മാറി'- മീര പറഞ്ഞു.
'ഞാന്‍ ഇതിനുമുമ്പ് മലേഷ്യയിലെയും ജപ്പാനിലെയും ആസ്‌ത്രേലിയയിലെയും പെണ്‍കുട്ടികളുമായി തൂലികാ സൗഹൃദം ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ മീരാമണിയില്‍ നിന്നും ലഭിച്ചതുപോലെ ഇത്രയും ഹൃദയഹാരിയായ ഒരു കത്ത് എനിയ്‌ക്ക് ഇതിന് മുമ്പും ശേഷവും കിട്ടിയിട്ടില്ല. കത്തയയ്‌ക്കല്‍ തുടര്‍ന്നു അങ്ങനെ അറിയാതെ പരസ്‌പരം അടുത്തു. തന്റെ വൈകല്യത്തെക്കുറിച്ചും മീര എന്നെ അറിയിച്ചിരുന്നു'- എഡ്വേഡ് പഴയകാലം ഓര്‍ത്തെടുത്തു.
ജനുവരിയില്‍ വന്നപ്പോഴാണ് ഇവരുടെ വിവാഹനിശ്ചയം നടത്തിയത്. തീര്‍ത്തും ഹൈന്ദവാചാരത്തില്‍ നടത്തിയ ചടങ്ങ് എഡ്വേഡിന് തീര്‍ത്തും കൗതുകം ഉണര്‍ത്തുന്നതായിരുന്നു. ആഗസ്‌റ്റില്‍ വിവാഹം നടന്നതും ഹൈന്ദവാചാരപ്രകാമായിരുന്നു. വിവാഹം കഴിഞ്ഞ് ഇവര്‍ ബോസ്‌റ്റണിലേയ്‌ക്ക് തിരിയ്‌ക്കുകയും ചെയ്‌തു.
ബോസ്‌റ്റണില്‍ മീരയെ സ്വീകരിയ്‌ക്കാന്‍ വെമ്പുന്ന ഹൃദയവുമായി അഡ്വേഡിന്റെ സഹോദി മേരിയും സഹോദരന്‍ പോളും കാത്തരിക്കുകയായിരുന്നു. അത് മീരാമണിയുടെ രണ്ടാമത്തെ വിദേശയാത്രയായിരുന്നു. ആദ്യം ഒരു സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മൗറീഷ്യസില്‍ പോയതായിരുന്നു മീരയുടെ ആദ്യ വിദേശയാത്ര. എന്നാല്‍ ഈ പ്രാവശ്യം അത് തീര്‍ത്തും വ്യത്യസ്‌തവും സുന്ദരവുമായിരുന്നു- മീര പറഞ്ഞു.












Click it and Unblock the Notifications