മുഖ്യമന്ത്രിയ്‌ക്ക് രാജി സമര്‍പ്പിച്ച് കുരുവിള പടിയിറങ്ങി
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് ഓദ്യോഗികമായി രാജിക്കത്ത് നല്‍കി മന്ത്രിസഭയില്‍ നിന്നും കുരുവിള പടിയിറങ്ങി.
തിങ്കളാഴ്‌ച രാത്രി പതിനൊന്നു മണിയോടെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കുരുവിള രാജിക്കത്ത് സമര്‍പ്പിച്ചത്. കുരുവിളയുടെ രാജി സ്വീകരിച്ചതായി മുഖ്യമന്ത്രി പിന്നീട് അറിയിച്ചു. മലയാളത്തില്‍ തയ്യാറാക്കിയ രാജിക്കത്തില്‍ രാജി സമര്‍പ്പിക്കുന്നുവെന്നും എല്ലാത്തിനും നന്ദിയെന്നും മാത്രമാണ് രേഖപ്പെടുത്തിയത്.
ക്ലിഫ് ഹൗസില്‍ നിന്നും പുറത്തേയ്‌ക്കിറങ്ങിയ അദ്ദേഹം വികാരാധീനനായി പ്രതികരിച്ചു. 'എല്ലാം ദൈവവിധിയാണ്. എന്നോട് ആരും നീതികേട് കാണിച്ചിട്ടില്ല. ഞാന്‍ സന്തോഷത്തോടെയാണ് രാജിവെയ്‌ക്കുന്നത് മുഖ്യമന്ത്രി അത് സന്തോഷത്തോടെ സ്വീകരിയ്‌ക്കുകയും ചെയ്‌തു'- അദ്ദേഹം പറഞ്ഞു.
നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരുമോയെന്ന ചോദ്യത്തിന് അത് നിശ്ചയിക്കേണ്ടത് ദൈവമാണെന്നും കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകനും എംഎല്‍എയുമായി തുടര്‍ന്ന് എല്‍ഡിഎഫിന്റെ പ്രതിഛായ വര്‍ദ്ധിപ്പിക്കുമെന്നുമായിരുന്നു കുരുവിളയുടെ പ്രതികരണം.
ചൊവ്വാഴ്‌ച നിയമസഭ ചേരുമ്പോള്‍ ആവശ്യമെങ്കില്‍ പൊതുമരാമത്ത് വകുപ്പിന് വേണ്ടി മുഖ്യമന്ത്രി തന്നെ മറുപടി പറയും. സെപ്‌റ്റംബര്‍ 15ന് പുതിയ മന്ത്രിയെ നിശ്ചയിക്കുമെന്നാണ് കരുതുന്നത്. അതുവരെ വകുപ്പ് മറ്റാര്‍ക്കെങ്കിലും കൈമാറാനുള്ള സാധ്യത കുറവാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications