കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎസില്‍ നിന്നും ഐടിക്കാര്‍ സ്വന്തം മണ്ണിലേയ്ക്ക്

  • By Staff
Google Oneindia Malayalam News

ചെന്നൈ: അമേരിക്കയിലുള്ള ആയിരക്കണക്കിന്‌ ഐടി ജോലിക്കാര്‍ ഇന്ത്യയിലേയ്‌ക്ക്‌ തിരിച്ചുപോരുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്‌.

ബഹുരാഷ്ട്രകമ്പനികള്‍ക്ക്‌ പ്രിയങ്കരമായ കേന്ദ്രമായി ഇന്ത്യമാറുന്നതിനൊപ്പമാണ്‌ വിദേശത്ത്‌ ജോലിതേടിപ്പോയവരില്‍ ഭൂരിഭാഗവും തിരിച്ചുവരാനും തയ്യാറാവുന്നത്‌.

യുഎസിലുള്ള ഇന്ത്യക്കാരായ ഐടി ജോലിക്കാരുടെ സംഘടനയായ ഇന്‍ഡസ്‌ എന്റര്‍പ്രണേഴ്‌സ്‌ നടത്തിയ ഒരു സര്‍വ്വേയിലാണ്‌ ഇന്ത്യക്കാരേറെയും സ്വന്തം മണ്ണിലേയ്‌ക്കു തിരിച്ചുപോരാനുള്ള താല്‌പര്യം പ്രകടിപ്പിക്കുന്നതായി കണ്ടെത്തിയത്‌.

സമീപ വര്‍ഷങ്ങളിലായി 60,000 ആളുകള്‍ ഇത്തരത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതായി റിക്രൂട്ട്‌മെന്റ്‌ പോര്‍ട്ടലായ ക്ലിക്‌ജോബ്‌സ്‌ ഡോട്ട്‌ കോമിന്റെ ബിസിനസ്‌ മേധാവി മൈക്കല്‍ എം ബാല പറഞ്ഞു.

27നും 35നും ഇടയില്‍ പ്രായമുള്ളവരേറെയും ഇന്ത്യയിലേയ്‌ക്ക്‌ തിരിച്ചുപോരാനൊരുങ്ങുകയാണ്‌. കുട്ടികളെ പടിഞ്ഞാറന്‍ സംസ്‌കാരത്തില്‍ നിന്നും രക്ഷിയ്‌ക്കാനും ഇന്ത്യന്‍ സാഹചര്യത്തില്‍ വിദ്യാഭ്യാസം നല്‍കാനുമുള്ള താല്‌പര്യം കൊണ്ടാണ്‌ തിരിച്ചുപോരാന്‍ മിക്കവരും തയ്യാറാവുന്നത്‌- ബാല പറയുന്നു.

മാത്രവുമല്ല അടിസ്ഥാനസൗകര്യങ്ങളിലുണ്ടായ വികസനവും തൊഴിലവസരങ്ങളുടെ വര്‍ദ്ധനവും മോശമല്ലാത്ത വരുമാനവുമെല്ലാം ഈ തീരുമാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഘടകങ്ങളാണ്‌. ക്ലിക്‌ ജോബ്‌സ്‌ ഡോട്ട്‌ കോം ഈയിടെ യുഎസിലെ ന്യൂജേഴ്‌സിയില്‍ നടത്തിയ ജോബ്‌ഫെയറിലും ഇന്ത്യയിലെ കമ്പനികളില്‍ ജോലിആഗ്രഹിച്ചെത്തിയവര്‍ ഏറെയുണ്ടായിരുന്നു.

മുന്‍നിര ഐടി കമ്പനികള്‍ ധനകാര്യസ്ഥാപനങ്ങള്‍, എംഎന്‍സികള്‍ തുടങ്ങിയവയ്‌ക്ക്‌ ഇന്ത്യയില്‍ വേരോട്ടം ലഭിക്കുന്നതിന്റെ ഫലമാണ്‌ ഈ മാറ്റം. ഇത്തരം കമ്പനികള്‍വഴി ഇന്ത്യയിലെ യുവജനങ്ങള്‍ക്ക്‌ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭിക്കുന്നു. ഇതുവരെ അമേരിക്കപോലുള്ള രാജ്യങ്ങള്‍മാത്രമാണ്‌ ആശ്രയമെന്ന്‌ കുരുതിയിരുന്നവരില്‍ മിക്കവരും മാറിചിന്തിച്ചുതുടങ്ങിയിരിക്കുന്നു- ബാല ചൂണ്ടിക്കാട്ടി.

ന്യൂജേഴ്‌സിയില്‍ നടത്തിയ ജോബ്‌ ഫെയറില്‍ 3,000ത്തോളം ആളുകള്‍ യാഹു, കാനന്‍, ഐബിഎം, എച്ച്‌പി തുടങ്ങിയ കമ്പനികളിലേയ്‌ക്കുള്ള അഭിമുഖങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്‌. ഇവരില്‍ കൂടുതല്‍പ്പേരും ദമ്പതികളാണെന്നത്‌ മറ്റൊരു വസ്‌തുതയാണ്‌. ഈ സാഹചര്യം കണക്കിലെടുത്ത്‌ പോര്‍ട്ടല്‍ ആറുമാസത്തിനുള്ളില്‍ അമേരിക്കയില്‍ മറ്റൊരു ജോബ്‌ഫെയര്‍ കൂടി നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്‌- അദ്ദേഹം അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X