Get Updates
Get notified of breaking news, exclusive insights, and must-see stories!

പള്ളിയില്‍ സംഘര്‍ഷം എഎസ്‌ഐയും മക്കളും അറസ്റ്റില്‍

മുണ്ടക്കയം: വണ്ടന്‍പതാല്‍ സെന്റ്‌ പോള്‍സ്‌ പള്ളിയില്‍ പൊതുയോഗത്തില്‍ മാരകായുധങ്ങളുമായെത്തി സംഘര്‍ഷം സൃഷ്ടിച്ചെന്ന കേസില്‍ സ്‌റ്റേറ്റ്‌ സ്‌പെഷ്യല്‍ ബ്രാഞ്ച്‌ എഎസ്‌ഐയും മക്കളും അറസ്റ്റിലായി.

എഎസ്‌ഐ വണ്ടന്‍പതാല്‍ പറയരുപറമ്പില്‍ ദേവസ്യ, മക്കളായ ഷിജോ, മാര്‍ട്ടിന്‍ എന്നിവരാണ്‌ അറസ്‌റ്റിലായത്‌, ഇവര്‍ കൈവശം വച്ചിരുന്ന വടിവാള്‍, ബുള്ളറ്റ്‌ ചെയിന്‍, കുറുവടി തുടങ്ങിയ മാകരായുധങ്ങള്‍ പൊലീസ്‌ കസ്റ്റഡിയിലെടുത്തു.

സംഘര്‍ഷത്തില്‍ പരുക്കേറ്റ അഞ്ച്‌ പേര്‍ കാഞ്ഞിരപ്പള്ളി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പള്ളിവികാരി ഫാദര്‍ സെബാസ്റ്റ്യന്‍ പെരുന്നിലത്തെയും ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന്‌ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രയില്‍ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌.

ദേവസ്യയുടെ ഭാര്യ വണ്ടന്‍പാതാല്‍ സെന്റ്‌ പോള്‍സ്‌ എല്‍പി സ്‌കള്‍ അധ്യാപികയായിരപുന്നു. ഇവരെ പൊതുയോതീരുമാനപ്രകാരം സ്‌കൂളില്‍ നിന്നും സ്ഥലം മാറ്റി. തുടര്‍ന്ന്‌ പള്ളിവികാരി ഫാദര്‍ സെബാസ്റ്റ്യന്‍ പെരുന്നിലത്തിനെതിരെ അപവാദ പ്രചാരണങ്ങളും നടന്നു.

ഈ വിഷയത്തെപ്പറ്റി ഞായറാഴ്‌ച രാവിലെ കുര്‍ബ്ബാനയ്‌ക്കുശേഷം ചേര്‍ന്ന പൊതുയോഗത്തില്‍ പള്ളിവികാരി വിശദീകരണം നല്‍കി. പള്ളിവികാരിയുടെ വിശദീകരണത്തെത്തുടര്‍ന്ന്‌ യോഗം നിര്‍ത്തിവെച്ചു.

എന്നാല്‍ പ്രശ്‌നത്തില്‍ തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്ന്‌ ദേവസ്യയും മക്കളും ആവശ്യപ്പെട്ടു. പരാതികള്‍ ഉച്ചകഴിഞ്ഞ്‌ ചേരുന്ന പാരിഷ്‌ കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കണമെന്നാവശ്യപ്പെട്ട്‌ പള്ളിവികാരി യോഗം പിരിച്ചുവിട്ടു. തുടര്‍ന്ന്‌ ദേവസ്യയും മക്കളും ചേര്‍ന്ന്‌ വികാരിയെ സമീപിക്കാന്‍ ശ്രമിച്ചെങ്കിലും യോഗത്തിനെത്തിയവര്‍ ഇവരെ തടഞ്ഞു.

പ്രകോപിതരായ ദേവസ്യയും മക്കളും കാറില്‍ കരുതിവെച്ചിരുന്ന മാരകായുധങ്ങളുമായെത്തി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. സംഘര്‍ഷം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ്‌ ഫാദര്‍ സെബാസ്റ്റ്യന്‍ അവശനായത്‌. ദേവസ്യയുടെയും മക്കളുടെയും പേരില്‍ ജാമ്യമില്ലാ കേസാണ്‌ പൊലീസ്‌ രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+