കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂക്കുത്തി ധരിച്ച ഇന്ത്യക്കാരിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

  • By Staff
Google Oneindia Malayalam News

ലണ്ടന്‍: മൂക്കുത്തി ധരിച്ചതിന്റെ പേരില്‍ ഇന്ത്യന്‍ വംശജയായ നാല്‌പത്തിമൂന്നുകാരിയുടെ ജോലി തെറിച്ചു.

ഹീത്രോ വിമാനത്താവളത്തിലെ വിഐപി ലോഞ്ചില്‍ ഭക്ഷണമെത്തിക്കുന്നതിന്റെ ചുമതലയുള്ള അമൃത്‌ ലാല്‍ജിയെയാണ്‌ മൂക്കുത്തുധരിച്ചതിനെത്തുടര്‍ന്ന്‌ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്‌.

താന്‍ ഹിന്ദുമതക്കാരിയാണെന്നും ഹിന്ദുവിശ്വാസത്തിന്റെ ഭാഗമായാണ്‌ താന്‍ മൂക്കുത്തി ധരിച്ചതെന്നും അതിന്റെ പേരില്‍ നടപടിയെടുത്തത്‌ കടുത്ത വിവേചനമാണെന്നുമാണ്‌ ലാല്‍ജി പറയുന്നത്‌. സംഭവത്തെത്തുടര്‍ന്ന്‌ ഹിന്ദു സംഘടനകള്‍ വിമാനത്താവള അധികൃതര്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്‌.

ജോലിസമയത്ത്‌ ധരിയ്‌ക്കേണ്ട യൂണിഫോമിലോ കമ്പനി മര്യാദകള്‍ പാലിക്കുന്നതിലോ വീഴ്‌ച വരുത്തിയിട്ടില്ല. ഇത്തിരി പോന്ന ഒരു മൂക്കുത്തി ധരിച്ചുവെന്നതാണ്‌ ഞാന്‍ ചെയ്‌ത കുറ്റം. മൂക്കുത്തി ധരിയ്ക്കരുതെന്നൊരു നിയമമുണ്ടെന്ന് മുന്പേ അറിഞ്ഞിരുന്നെങ്കില്‍ ഞാനീ ജോലിയ്ക്കു ചേരുമായിരുന്നില്ല. എന്‍റെയൊപ്പമുള്ള മറ്റു ചില പെണ്‍കുട്ടികള്‍ ജോലിപോകുമെന്ന ഭയത്തെത്തുടര്‍ന്ന് ഇപ്പോള്‍ മൂക്കുത്തി മാറ്റിവെച്ചിരിക്കുകയാണ്- ലാല്‍ജി പറയുന്നു.

2006 മാര്‍ച്ചില്‍ ലാല്‍ജി ജോലിയ്‌ക്കെത്തിയപ്പോള്‍ ഇവര്‍ മൂക്കുത്തി ധരിച്ചിരുന്നുവെങ്കിലും യാത്രക്കാരിലാരും അതേക്കുറിച്ച്‌ പരാതിപ്പെട്ടിരുന്നില്ല. എന്നാല്‍ ഓഗസ്‌റ്റില്‍ ജോലിസമയത്ത്‌ മൂക്കുത്തി ധരിക്കരുതെന്ന്‌ അധികൃതര്‍ ലാല്‍ജിയോട്‌ പറഞ്ഞിരുന്നു ചെയ്‌തിരുന്നു.

സെപ്‌റ്റംബര്‍ ആദ്യവാരത്തില്‍ ഇവരെ വിളിച്ച്‌ അധികൃതര്‍ താക്കീതും നല്‍കി. എന്നിട്ടും മൂക്കുത്തി അഴിച്ചുവെയ്‌ക്കാന്‍ ഇവര്‍ തയ്യാറാകാത്തതിനെത്തുടര്‍ന്നാണത്രേ അധികൃതര്‍ ഇവരെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടത്‌.

ശരീരം തുളച്ചിടുന്ന ആഭരണം രോഗാണുക്കള്‍ വളരാന്‍ കാരണമാകുമെന്നും ജോലിസ്ഥലത്ത്‌ അത്‌ അണിഞ്ഞാല്‍ യാത്രക്കാര്‍ക്ക്‌ വിതരണം ചെയ്യുന്ന ഭക്ഷണത്തില്‍ രോഗാണുകടക്കാന്‍ ഇടയാകുമെന്നുമാണ്‌ കമ്പനി അധികൃതര്‍ പറയുന്നത്‌.

കമ്പനിയുടെ നടപടിയെ ഹിന്ദുസംഘടനകള്‍ അപലപിച്ചു. ഹിന്ദുമതാചാരപ്രകാരമാണ്‌ വിവാഹച്ചടങ്ങില്‍ മൂക്കുത്തിയണിയുന്നത്‌. ക്രിസ്റ്റ്യന്‍ വിവാഹവേളയില്‍ മോതിരമണിയുന്നതിന്‌ തുല്യമാണിത്‌- കൗണ്‍സില്‍ വിശദീകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X