Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രണയം വിലക്കിയ അമ്മയെ മകള്‍ കൊലപ്പെടുത്തി

മൈസൂര്‍: കാമുകനുമായി കറങ്ങിനടക്കുന്നത്‌ വിലക്കിയ അമ്മയെ പത്താംക്ലാസുകാരി ശ്വാസംമുട്ടിച്ചു കൊന്നു.

കാമുകന്റെ സഹായത്തോടെയാണ്‌ മകള്‍ അമ്മയെ കൊലപ്പെടുത്തിയത്‌. ക്യാതമാരനഹള്ളി നിവാസി സുജാത(40) ആണ്‌ കൊല്ലപ്പെട്ടത്‌.

സംഭവവുമായി ബന്ധപ്പെട്ട്‌ പതിനഞ്ചുകാരിയായ വിദ്യാശ്രീ , പതിനേഴുകാരനായ കാമുകന്‍ ഗുരുരാജ്‌ എന്നിവരെ ഉദയഗിരി പൊലീസ്‌ അറസ്റ്റുചെയ്‌തു.

കാമുകനുമൊത്ത്‌ കറങ്ങി നടക്കുന്നതിന്‌ വഴക്കു പറഞ്ഞതിലുള്ള ദേഷ്യത്തില്‍ അമ്മയുടെ മുഖത്ത്‌ തലയിണ അമര്‍ത്തിപ്പിടിച്ചാണത്രേ ശ്വാസം മുട്ടിച്ചത്‌.

എന്നാല്‍ അമ്മ മരിച്ചുവെന്ന്‌ അറിഞ്ഞപ്പോള്‍ പെണ്‍കുട്ടി നിലവിളിച്ച്‌ നാട്ടുകാരെ കൂട്ടുകയായിരുന്നു. വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ നാട്ടുകാര്‍ സംശയം തോന്നി ചോദ്യം ചെയ്‌തപ്പോഴാണ്‌ വിദ്യാശ്രീ കുറ്റം സമ്മതിച്ചത്‌. കൊലപാതകം നടത്തിയ ഉടന്‍ വീടുവിട്ടുപോയ ഗുരുരാജിനെ പിന്നീട്‌ കണ്ടെത്തി. ഇയാളും കുറ്റം സമ്മതിയ്‌ക്കുകയായിരുന്നു.

വിദ്യാശ്രീ ഗുരുരാജുമായി ഒന്നര വര്‍ഷത്തോളമായി പ്രണയത്തിലാണ്‌. ഏതാനും മാസം മുമ്പ്‌ ഈ വിവരം അറിഞ്ഞ സുജാത മകളെ ഈ ബന്ധത്തിന്റെ പേരില്‍ നിരന്തരം വഴക്കിടാറുണ്ടായിരുന്നതായി അയല്‍ക്കാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+