പീഡനം, അടിച്ചമര്‍ത്തല്‍; ചാനല്‍ പ്രവര്‍ത്തക തൂങ്ങിമരിച്ചു
ദില്ലി: മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനവും അടിച്ചമര്‍ത്തലും സഹിയ്‌ക്കവയ്യാതെ ടിവി ചാനല്‍ പ്രവര്‍ത്തക ആത്മഹത്യ ചെയ്‌തു.
നോയ്‌ഡയില്‍ താമസിക്കുന്ന പറ്റ്‌ന സ്വദേശിനിയായ പ്രിയ സിംഗിനെയാണ് വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
തന്റെ ജോലിസ്ഥലത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പീഡനവും അടിച്ചമര്‍ത്തലും സഹിക്കാന്‍ വയ്യാതെയാണ് താന്‍ ആത്മഹത്യചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പും വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.
തപന്‍ ഭാരത് ഉമേഷ് ജോഷി എന്നീ ജീവനക്കാരുടെ പേരാണ് കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ഭാരതി ചാനലിന്റെ ഔട്ട്‌പുട്ട് എഡിറ്ററും ജോഷി പ്രൊഡ്യൂസറുമാണ്. ഇവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
ഒരു വര്‍ഷം മുമ്പാണ് പ്രിയ ചാനലില്‍ ജോലിയ്‌ക്കു ചേര്‍ന്നത്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനൊപ്പം തന്നെ വാര്‍ത്താ പരിപാടികള്‍ അവതരിപ്പിക്കുന്ന ജോലിയും പ്രിയ ചെയ്‌തിരുന്നുവത്രേ. ചാനലിലെ ക്രൈം റിപ്പോര്‍ട്ടറായിരുന്നു പ്രിയ.
സുഹൃത്തും സോഫ്‌റ്റ് വേര്‍ എഞ്ചിനീയറുമായ തനൂജയ്‌ക്കൊപ്പം ഒരേ ഫ്ലാറ്റിലാണ് പ്രിയ കഴിഞ്ഞിരുന്നത്.












Click it and Unblock the Notifications