കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിറുങ്ങിയടിച്ച്‌ വണ്ടിയോടിച്ച 102പേര്‍ അകത്തായി

  • By Staff
Google Oneindia Malayalam News

Mumbai cops jail 102 for drunk driving മുംബൈ: ഇവിടത്തെ പൊലീസുകാര്‍ ഈയിടെ തീര്‍ത്തും വ്യത്യസ്‌തമായ ഒരു സെഞ്ചുറി പൂര്‍ത്തിയാക്കി. വെറും രണ്ടുദിവസം കൊണ്ട്‌ മദ്യപിച്ച്‌ കിറുങ്ങി വണ്ടിയോടിച്ച 102 ഡ്രൈവര്‍മാരെ അകത്താക്കിയാണ്‌ ഇവര്‍ ഈ സെഞ്ചുറി കുറിച്ചത്‌.

ശനി, ഞായര്‍ ദിവസങ്ങളിലായി 300 കേസുകളാണ്‌ ഇവര്‍ രജിസ്റ്റര്‍ ചെയ്‌തത്‌. പിടികൂടിയവര്‍ക്കെല്ലാം മെട്രോപ്പൊളിറ്റണ്‍ കോടതി ഒന്നുമുതല്‍ നാലുദിവസം വരെ തടവുശിക്ഷ വിധിച്ചു. ഒപ്പം 500 രൂപമുതല്‍ 4,000 രൂപവരെ ഇവര്‍ പിഴയും ഒടുക്കണം.

തിങ്കളാഴ്‌ച കോടതിയില്‍ ഹാജരാകാത്ത 90 ഡ്രൈവര്‍മാര്‍ക്കെതിരെ കോടതി അറസ്‌റ്റുവാറന്റും പുറപ്പെടുവിച്ചിട്ടുണ്ട്‌. ഇവരുടെയെല്ലാം ഡ്രൈവിംഗ്‌ ലൈസന്‍സുകള്‍ രണ്ടുമുതല്‍ ആറു മാസം വരെ സസ്‌പ്പെന്റ്‌ ചെ്‌യ്യുകയും ചെയ്‌തു.

മദ്യപിച്ച്‌ വണ്ടിയോടിക്കുന്നവരെ കണ്ടെത്തി ശിക്ഷിയ്‌ക്കാനായി മോട്ടോര്‍ വെഹിക്കിള്‍ ആക്ടില്‍ ഭേദഗതി വരുത്തണമെന്ന്‌ മഹാരാഷ്ട്രയിലെ ആഭ്യന്തര വകുപ്പ്‌ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ പൊലീസുകാര്‍ 102 പെരെയും പിടികൂടിയത്‌.

ഈ നിയമപ്രകാരം പിടിക്കപ്പെടുന്നവര്‍ക്ക്‌ കുറഞ്ഞത്‌ ഒരാഴ്‌ചയെങ്കിലും തടവ്‌ ശിക്ഷയും 5,000 രൂപ പിഴയും വിധിയ്‌ക്കണം. എങ്കില്‍ മാത്രമേ നിയമം ഫലപ്രദമായി നടപ്പാക്കാന്‍ കഴിയൂ- ആഭ്യന്തര വകുപ്പിലെ ഒരു ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു.

ജനുവരി 1 മുതലാണ്‌ മദ്യപിച്ച്‌ വാഹനമോടിക്കുന്നവര്‍ക്കെതിരെ മുംബൈ പൊലീസ്‌ കര്‍ശന നിലപാട്‌ സ്വീകരിയ്‌ക്കാന്‍ ആരംഭിച്ചത്‌. ഇതിനകം 7,099 കേസുകളാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X