കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊലപാതകം : ആറുപേര്‍ അറസ്റ്റില്‍

  • By Super
Google Oneindia Malayalam News

കൊച്ചി : തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം ഗുണ്ടകളെ വെട്ടിക്കൊന്ന കേസിലെ പ്രതികളെ നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പൊലീസ് അറസ്റ്റു ചെയ്തു.

മൂന്നു കൊലപാതകങ്ങളും ചെയ്തത് ഇവരാണെന്നാണ് സംശയിക്കുന്നത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ഷൈജു ഭവനില്‍ ഷൈജു, സന്ദീപ്, ഷിജി, റജി, സന്തോഷ്, കണ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

പൊലീസ് വളഞ്ഞതിനെ തുടര്‍ന്ന് കാറില്‍ നിന്നും ഇറങ്ങിയോടിയ പ്രതികളെ കൊച്ചി കുമ്പളം പാലത്തിനു സമീപം വെച്ച് പൊലീസും സിഐടിയു ചുമട്ടു തൊഴിലാളികളും ചേര്‍ന്നാണ് പിടികൂടിയത്. ഒരു മണിക്കൂറോളം ദേശീയപാതയിലെ ബൈപാസ് റോഡില്‍ പ്രതികള്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു.

കൊല നടത്തിയ പ്രതികള്‍ സഞ്ചരിച്ചുവെന്നു കരുതിയ കെഎല്‍ -7 എ ജെ 2935 ടാറ്റാ ഇന്‍ഡിക്ക കാറിനെ പിന്തുടരാന്‍ കഴിഞ്ഞ രാത്രി തന്നെ സംസ്ഥാനമെമ്പാടും പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കുമ്പളം പാലത്തിനു സമീപം വെച്ച് തൃപ്പൂണിത്തുറ സിഐ ബിജോ അലക്സാണ്ടറുടെ നേതൃത്വത്തിലുളള പൊലീസ് സംഘവും ഹൈവേ പൊലീസും ചേര്‍ന്നാണ് കാര്‍ വളഞ്ഞത്.

പൊലീസ് അടുത്തെത്തുന്നതിനു മുമ്പ് കാര്‍ നിര്‍ത്തി പ്രതികള്‍ ഓടിരക്ഷപെടാന്‍ ശ്രമിച്ചു. ഇതോടെയാണ് സമീപത്തുളള സിഐടിയു പ്രവര്‍ത്തകരുടെ സഹായം പൊലീസ് തേടിയത്. ചുമട്ടു തൊഴിലാളികളും പൊലീസും ചേര്‍ന്ന് പ്രതികളെ വളഞ്ഞു പിടികൂടുകയായിരുന്നു.

സംഘത്തിലെ മൂന്നു പേരെ ചുമട്ടുതൊഴിലാളികളാണ് പിടികൂടിയത്. രണ്ടുപേര്‍ കുമ്പളം ഷാപ്പിനു സമീപമുളള ഇടവഴിയിലൂടെ ഓടിമറഞ്ഞു. പൊലീസും തൊഴിലാളികളും പിന്തുടര്‍ന്നു. വഴിയറിയാതെ മുണ്ടേമ്പളളി പുഴയില്‍ ചാടിയ സംഘത്തെ പുറകെയെത്തിയ പൊലീസുകാര്‍ ആറ്റില്‍ ചാടി പിടികൂടുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് തലസ്ഥാനത്തെ നടുക്കിയ കൊലപാതക പരമ്പര അരങ്ങേറിയത്. പന്ത്രണ്ടോളം കൊലപാതകക്കേസുകളിലെ പ്രതികളായ കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ മൊട്ടമൂട് ഷാജി, സഹായി വിനോദ്, മുട്ടത്തറ സ്വദേശി ദീപുലാല്‍ എന്നിവരെയാണ് അക്രമി സംഘം വെട്ടിക്കൊന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X