വിവാഹ രജിസ്റ്ററിലെ ഒപ്പ് മത്തായി ചാക്കോയുടേതല്ല
കൊച്ചി: തമ്മനത്തെ കാരക്കോണം സെന്‍റ് ജൂഡ്സ് പള്ളിയിള്‍ ഉണ്ടെന്നു പറയുന്ന മത്തായി ചാക്കോയുടെ വിവാഹ രജിസ്റ്റര്‍ വിവാദമാകുന്നു. പള്ളി രജിസ്റ്ററിലെ ഒപ്പ് മത്തായി ചാക്കോയുടേതല്ലെന്നാണ് പുതിയ വാര്‍ത്ത.
സെന്‍റ് ജൂഡ് പള്ളിയിലാണ് മത്തായി ചാക്കോയും മേഴ്സിയും തമ്മിലുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തതെന്നാണ് താമരശ്ശേരി രൂപത വ്യക്തമാക്കിയത്. 1992 ഓഗസ്റ്റ് 20നാണ് വിവാഹം നടന്നതെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ രേഖയില്‍ മത്തായി ചാക്കോയുടെ ഒപ്പ് ചാക്കോ എന്ന് ഇംഗ്ലീഷിലെഴുതിയ ശേഷം അതിന് കുറുകെ ഒരു വര വരച്ചിരിക്കുന്ന രീതിയിലുള്ളതാണ്.
ഈ രജിസ്റ്ററാണ് കഴിഞ്ഞ ദിവസം സഭാ നേതൃത്വം മാധ്യമങ്ങള്‍ക്ക് മുമ്പാകെ പുറത്ത് വിട്ടത്. എന്നാല്‍ മത്തായി ചാക്കോയുടെ ഔദ്യോഗിക രേഖകളിലെ ഒപ്പ് എ.ആര്‍ എന്നെഴുതിയ ശേഷം അതിന് കുറുകെ ഒരു വര വരച്ചതാണ്. ഈ ഒപ്പാണ് അദ്ദേഹം എല്ലാ രേഖകളിലും ഇട്ടിട്ടുള്ളത്.
എ.ആര്‍. എന്നത് അദ്ദേഹത്തിന്‍റെ കുടുംബപേരായ അരഞ്ഞാണിയില്‍ എന്നതിന്‍റെ ചുരുക്കപ്പേരാണ്. ഈ ഒപ്പാണ് ശരിയെന്നാണ് മത്തായി ചാക്കോയുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നത്. വിവാഹ രജിസ്റ്ററില്‍ മണവാളന്‍റെ ഒപ്പ് എന്ന് എഴുതിയതിന് ശേഷമാണ് ഒപ്പ് രേഖപ്പെടുത്തിയിരിക്കുന്നത്.
മകന്‍റെ മാമോദീസയുടെ മൂന്നു ദിവസം മുമ്പാണ് മത്തായി ചാക്കോയുടെ വിവാഹം നടന്നതെന്നാണ് വിവാഹ ആശീര്‍വാദത്തിന് കാര്‍മികത്വംവഹിച്ച ഫാദര്‍ സെബാസ്ട്യന്‍ മാണിക്യത്താന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. വിവാഹത്തിനുമുന്‍പ് മത്തായി ചാക്കോ കുന്പസാരിച്ച് കുര്‍ബാന കൈക്കൊണ്ടിരുന്നോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.












Click it and Unblock the Notifications