കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനയാത്രാ വിവാദം: 2 മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം

  • By Staff
Google Oneindia Malayalam News

ചെന്നൈ: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ്‌ നേതാവുമായ പി.ജെ. ജോസഫിനെതിരെയുള്ള കേസില്‍ രണ്ടുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്ന്‌ മദ്രാസ്‌ ഹൈക്കോടതി ചെന്നൈ പോലീസിന്‌ നിര്‍ദേശം നല്‍കി.

അന്വേഷണം പൂര്‍ത്തിയാക്കുന്നതിന്‌മൂന്നുമാസത്തെ സമയം വേണമെന്ന ചെന്നൈ വിമാനത്താവളം പോലീസിന്റെ അഭ്യര്‍ഥന ഹൈക്കോടതി നിരസിച്ചു. 2008 ജനവരി ഒന്നിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട്‌ ആലന്തൂര്‍ മജിസ്ട്രേട്ട്‌ കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ്‌വ്യാഴാഴ്ച പുറപ്പെടുവിച്ച ഉത്തരവില്‍ ജസ്റ്റിസ്‌ പഴനിവേലു വ്യക്തമാക്കിയിട്ടുള്ളത്‌.

അന്വേഷണം വേഗത്തിലാക്കണമെന്ന്‌ പോലീസിന്‌ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട്‌ പി.ജെ ജോസഫ്‌ നേരത്തേ മദ്രാസ്‌ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

2006 ആഗസ്ത്‌ മൂന്നിന്‌ ചെന്നൈയില്‍ നിന്ന്‌ കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ജോസഫ്‌ അപമര്യാദയായി പെരുമാറിയെന്ന ലക്ഷ്മി ഗോപകുമാറിന്റെ പരാതിയിലാണ്‌ ചെന്നൈ പോലീസ്‌ അന്വേഷണം നടത്തുന്നത്‌.

2006 ഒക്ടോബറില്‍ എഫ്‌.ഐ.ആര്‍. രേഖപ്പെടുത്തിയ കേസില്‍ അന്വേഷണം ഇനിയും പൂര്‍ത്തിയാകാത്തതില്‍ ചെന്നൈയിലെ വനിതാ സംഘടനകള്‍ ഉത്‌കണ്ഠ രേഖപ്പെടുത്തിയിരുന്നു.

ലക്ഷ്മി ഗോപകുമാര്‍ കിങ്ങ്‌ഫിഷര്‍ എയര്‍ലൈന്‍സ്‌ അധികൃതര്‍ക്ക്‌ നല്‍കിയ പരാതിയുടെ പകര്‍പ്പ്‌ ഉള്‍പ്പെടെയുള്ള ചില രേഖകള്‍ കിട്ടിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ ചെന്നൈ വിമാനത്താവളം പോലീസ്‌ അന്വേഷണത്തിന്‌ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്‌.

എന്നാല്‍ കിങ്ങ്‌ഫിഷര്‍ എയര്‍ലൈന്‍സിലെ എയര്‍ ഹോസ്റ്റസിന്റെ ഫ്ലൈറ്റ്‌ റിപ്പോര്‍ട്ട്‌ ഉള്‍പ്പെടെയുള്ള രേഖകള്‍ ലഭ്യമാണെന്നിരിക്കെ അന്വേഷണറിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ പോലീസ്‌ ഇനിയും സമയം ചോദിക്കുന്നതില്‍ അര്‍ഥമില്ലെന്ന്‌ നിയമവിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.

അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന്‌ കഴിഞ്ഞ സപ്തംബര്‍ ഏഴിന്‌ ഹൈക്കോടതി ഉത്തരവിടുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ്‌ മൂന്നുമാസത്തെസമയം കൂടി നല്‍കണമെന്ന്‌ പോലീസ്‌ ഹൈക്കോടതിയോട്‌ ആവശ്യപ്പെട്ടത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X