കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോസ്‌: ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്തെ ആദ്യ ഹിജഡ സാന്നിദ്ധ്യം

  • By Staff
Google Oneindia Malayalam News

Roseചെന്നൈ: ടെലിവിഷനിലൂടെ താരനിരയിലേയ്‌ക്കുയരുന്നതില്‍ ലിംഗഭേദം പ്രശ്‌നമുണ്ടാക്കുന്നുണ്ടോയെന്ന്‌ റോസിനോട്‌ ഒന്നു ചോദിച്ചുനോക്കൂ. ഇല്ലെന്നേ ഉത്തരം ലഭിയ്‌ക്കൂ. റോസ്‌ ആരെന്നല്ലേ ഇന്ത്യയിലെ ആദ്യത്തെ ഹിജഡയായ ടിവി ആങ്കര്‍.

പാക്കിസ്ഥാനിയായ ബീഗം നവാശിഷിന്റെ പാതപിന്തുടര്‍ന്ന്‌ ടിവി താരനിരയിലേയ്‌ക്കുയര്‍ന്നിരിക്കുകയാണ്‌ റോസ്‌. ഞാന്‍ യഥാര്‍ത്ഥത്തില്‍ അത്ഭുതത്തിലാണ്‌ അതിലേറെ ആകാംഷയുമുണ്ട്‌. വളരെക്കാലത്തെ ഒരു സ്വപ്‌നമായിരുന്നു ഇത്‌ ഇപ്പോള്‍ അത്‌ സഫലമായി. ശരിയ്‌ക്കും ഞാനൊരു സ്വപ്‌നസാക്ഷാത്‌കാരത്തിന്റെ ത്രില്ലിലാണ്‌- റോസിന്റെ വാക്കുകളില്‍ സന്തോഷം തുളുമ്പുന്നു.

ഇരുപത്തിയെട്ടു വയസ്സുണ്ട്‌ റോസി
ന് തമിഴ്‌ ചാനലായ സ്‌റ്റാര്‍ വിജയാണ്‌ തങ്ങളുടെ പ്രോഗ്രാം ആങ്കറായി റോസിനെ തിരഞ്ഞെടുത്തിരിക്കുന്നത്‌. സാമൂഹിക പ്രശ്‌നങ്ങള്‍ക്ക്‌ ഊന്നല്‍ നല്‍കുന്ന ഒരു പരിപാടിയാണ്‌ റോസ്‌ അവതരിപ്പിക്കുക.

രാത്രിവൈകിയായിരിക്കും പരിപാടിയുടെ സംപ്രേഷണ സമയം. ഡിസംബര്‍ അവസാനം ആരംഭിക്കുന്ന പരിപാടിയ്‌ക്ക്‌ 26 ഭാഗങ്ങള്‍ ഉണ്ടായിരിക്കും.

ഗൗരവമേറിയ സാമൂഹിക പ്രശ്‌നങ്ങളെ സരസമായി അവതരിപ്പിക്കേണ്ടതുണ്ട്‌. ഇത്തരമൊരു അവതാരണരീതിയ്‌ക്ക്‌ അനുയോജ്യമായ വ്യക്തിത്വമാണ്‌ റോസിന്റേത്‌- സ്‌റ്റാര്‍ വിജയിലെ പ്രോഗ്രാമിംഗ്‌ തലവന്‍ പ്രദീപ്‌ മെല്‍റോയി പീറ്റര്‍ പറയുന്നു.

സോഫ്‌റ്റ്‌ വേര്‍ കണ്‍സള്‍ട്ടന്റായിരുന്ന റോസ്‌ വളരെയേറെ പ്രതിബന്ധങ്ങള്‍ തരണം ചെയ്‌താണ്‌ ഈ നിലയിലെത്തിയത്‌. പക്ഷേ ഇപ്പോഴും റോസിന്റെ ലിംഗപ്രശ്‌നവുമായി പൊരത്തപ്പെടാന്‍ ഇവരുടെ കുടുംബത്തിന്‌ പോലും കഴിഞ്ഞിട്ടില്ല.

തന്റെ സന്ദേശങ്ങള്‍ ജനങ്ങളിലേയ്‌ക്കെത്തിയ്‌ക്കാന്‍ ഏറ്റവും പറ്റിയ മാധ്യമം മീഡിയയാണെന്ന്‌ തന്നെയാണ്‌ റോസ്‌ വിശ്വസിക്കുന്നത്‌. സമൂഹത്തില്‍ എന്നെപ്പോലുള്ളവര്‍ക്ക്‌ മാതൃകയാവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇത്‌ അത്രവലിയ പ്രശ്‌നമല്ലെന്ന്‌ അവരെയും കുടുംബത്തെയും ബോധ്യപ്പെടുത്തണം.

ഈ ടിവി പരിപാടിയിലൂടെ ഹിജഡകള്‍ക്ക്‌ സമൂഹമേര്‍പ്പെടുത്തിയിരിക്കുന്ന വിലക്കും അവരോട്‌ കാണിയ്‌ക്കുന്ന മനോഭാവവും കുറെയെങ്കിലും മാറ്റിയെടുക്കാന്‍ കഴിയുമെന്നാണ്‌ എന്റെ വിശ്വാസം- റോസ്‌ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X