Get Updates
Get notified of breaking news, exclusive insights, and must-see stories!

മുലപ്പാല്‍ വില്‍ക്കാനുണ്ടെന്ന് പരസ്യം

അയോവ(യുഎസ്): കുടിയ്ക്കാന്‍ യോഗ്യമായ പാലുള്ള മൃഗങ്ങളുടെയെല്ലാം പാല്‍ മനുഷ്യന്‍ വിറ്റ് കാശാക്കുന്നുണ്ട്. എന്നാല്‍ മനുഷ്യര്‍ സ്വന്തം പാല്‍ വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടോ?

മാര്‍ത്താ ഹെല്ലര്‍ എന്ന സ്ത്രീ ആലോചിച്ചത് സ്വന്തം പാലിന്‍റെ കച്ചവടപ്രാധാന്യത്തെക്കുറിച്ചാണ്. നാലുമാസം പ്രായമായ സ്വന്തം കുഞ്ഞ് കുടിച്ചിട്ടും മുലപ്പാല്‍ ബാക്കി വരുന്നതുകൊണ്ടാണത്രേ ഇരുപത്തിരണ്ടുകാരിയായ മാര്‍ത്ത സ്വന്തം പാല്‍ വില്‍ക്കാന്‍തീരുമാനിച്ചത്.

ആവശ്യക്കാരെ ആകര്‍ഷിക്കുന്നതിനായി മാര്‍ത്ത പത്രത്തില്‍ പരസ്യം നല്‍കുകയും ചെയ്തു. നൂറ് ഔണ്‍സ് പാലിന് 200 ഡോളറാണ് വില. അതില്‍ക്കൂടുതല്‍ വില നല്‍ക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ സന്തോഷം.

ആഗസ്റ്റ് മാസം മുതലാണത്രേ മാര്ത്ത സ്വന്തം മുലപ്പാല്‍ സൂക്ഷിയ്ക്കാന്‍ തുടങ്ങിയത്. ഇങ്ങനെ വീട്ടിലെ ശീതീകരണികളെല്ലാം മുലപ്പാല്‍ കൊണ്ടു നിറഞ്ഞു. അപ്പോഴാണ് പാല്‍ വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്.

ഇപ്പോള്‍ അയോവ യൂണിവേഴ്സിറ്റിയിലെ മദേര്‍സ് മില്‍ക് ബാങ്കിലേയ്ക്കാണ് മാര്‍ത്ത പാല്‍ കൊടുക്കുന്നത്. സാധാരണഗതിയില്‍ ശീതീകരിച്ച് സൂക്ഷിച്ചാല്‍ മുലപ്പാല്‍ ആറുമാസത്തോളം കേടുകൂടാതെ ഇരിയ്ക്കുമെന്നാണ് ആരോഗ്യ വദഗ് ധര്‍ പറയുന്നത്.

മുലപ്പാല്‍ വില്‍പ്പനയ്ക്കുണ്ടെന്ന് പരസ്യം കൊടുക്കുന്നതിന് മുന്പേ ഇത് തടയുന്ന എന്തെങ്കിലും നിയമം അയോവയില്‍ നിലവിലുണ്ടോയെന്ന് മാര്‍ത്ത അന്വേഷിച്ചിരുന്നവത്രേ. എന്നാല്‍ അങ്ങനെയൊരു നിയമം നിലവിലില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതരും പറയുന്നു.

പരസ്യം പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും ആവശ്യക്കാരാരും ഇതേവരെ മുന്നോട്ടുവന്നിട്ടില്ലെന്നും മാര്‍ത്ത പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+