കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാര്‍: ജലനിരപ്പ് 138.3 അടി, ഭിത്തികളില്‍ ചോര്‍ച്ച

  • By Staff
Google Oneindia Malayalam News

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ തിങ്കളാഴ്ച 138.3 അടിയായി ഉയര്‍ന്നതോടെ അണക്കെട്ടിന്റെ ഭിത്തികളില്‍ പലഭാഗത്തും ചോര്‍ച്ച ദൃശ്യമായി.

14, 21, 23 ബ്ലോക്കുകളിലാണ്‌ ഇപ്പോള്‍ ചോര്‍ച്ച കാണുന്നത്‌. ദുര്‍ബ്ബലമായ അണക്കെട്ടില്‍ ജലസമ്മര്‍ദ്ദം കൂടിയതാണ്‌ ചോര്‍ച്ചയ്ക്കു കാരണമെന്ന്‌ കരുതുന്നു. അണക്കെട്ടിനുകൂടുതല്‍ ബലംനല്‍കാന്‍വേണ്ടി പുതുതായി പണിത കോണ്‍ക്രീറ്റ്‌ കടന്നാണ്‌ വെള്ളം പുറം ഭിത്തിയിലെത്തുന്നത്‌.

അണക്കെട്ടിന്റെ ഗാലറികളിലും ചോര്‍ച്ച കൂടിയതായാണ്‌ വിവരം. പുറത്തേക്കൊഴുകുന്ന സ്വീപ്പേജ്‌ വാട്ടറിന്റെ അളവും കൂടിയിട്ടുണ്ട്‌. ഇപ്പോള്‍ സെക്കന്‍ഡില്‍ 3405 ഘനയടി വെള്ളം മുല്ലപ്പെരിയാറ്റില്‍നിന്ന്‌ ഇടുക്കിയിലേക്കൊഴുകുന്നുണ്ട്‌.

മുന്‍പും ജലനിരപ്പുയര്‍ന്നപ്പോള്‍ ഭിത്തിയിലൂടെ വെള്ളം ചോര്‍ന്നിരുന്നതാണ്‌. അന്ന് ചോര്‍ച്ചയുള്ള ഭാഗങ്ങള്‍ ‌ ഇവിടം സിമന്റുകൊണ്ട് അടയ്ക്കുകയായിരുന്നു.

ഇടുക്കിയിലേക്കുള്ള നീരൊഴുക്ക്‌ കൂടിയതോടെ അണക്കെട്ടിനു താഴെയുള്ള താമസക്കാരില്‍ ആശങ്ക ഉയര്‍ന്നു. ഇനിയും ജലനിരപ്പുയര്‍ന്നാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെന്ന്‌ കളക്ടര്‍ അശോക്‌ കുമാര്‍ സിന്‍ഹ അറിയിച്ചു.

തിങ്കളാഴ്ച വള്ളക്കടവില്‍ സന്ദര്‍ശനം നടത്തിയ റവന്യൂ ഉദ്യോഗസ്ഥരെ ജനങ്ങള്‍ തടഞ്ഞുവച്ചു. കണ്‍ട്രോള്‍ റൂമുകള്‍ പ്രഹസനമായതിലും ഇവിടേക്ക്‌ വൈദ്യുതി, ടെലിഫോണ്‍ ബന്ധം നിലച്ചതിലും മുന്‍പ്‌ ഇവിടെ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക്‌ നഷ്ടപരിഹാരം നല്‍കാത്തതിലും വഴിവിളക്കുകള്‍ സ്ഥാപിക്കാത്തതിലും പ്രതിഷേധിച്ചാണ്‌ അഡീഷണല്‍ തഹസില്‍ദാര്‍ ഉള്‍പ്പെട്ട സംഘം സഞ്ചരിച്ച വാഹനങ്ങള്‍ ജനങ്ങള്‍ തടഞ്ഞത്‌.

വള്ളക്കടവില്‍ ജലനിരപ്പുയര്‍ന്നതോടെ കൃഷിയിടങ്ങളിലും വീടുകളിലും വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്‌. ഉപ്പുതറയിലും പെരിയാര്‍ കരകവിഞ്ഞൊഴുകുന്നുണ്ട്‌.

ഇതിനിടെ, ജലനിരപ്പു കുറയ്ക്കുന്നതിനുള്ള തീവ്രശ്രമം തമിഴ്‌നാട്‌ ആരംഭിച്ചിട്ടുണ്ട്‌. ചൊവ്വാഴ്ച മുതല്‍ ഇറച്ചിപ്പാലംവഴി കൂടുതല്‍ ജലം കൊണ്ടുപോകാനുള്ള ആലോചനയിലാണു തമിഴ്‌നാട്‌.

ഇപ്പോള്‍ ഓരോ സെക്കന്‍ഡിലും 1872 ഘനയടി വെള്ളമാണ്‌ തമിഴ്‌നാട്ടിലേക്കു തുറന്നുവിട്ടിരിക്കുന്നത്‌. ഇതു 2500 ഘനയടിയായി ഉയര്‍ത്താനാണു തമിഴ്‌നാടിന്റെ പദ്ധതി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X