അധ്യാപിക മൂന്നുവയസ്സുകാരിയെ മൂത്രം കുടിപ്പിച്ചു
തൃശ്ശൂര്‍: അംഗന്‍വാടി അധ്യാപിക മൂന്നുവയസ്സുകാരിയെ മൂത്രം കുടിപ്പിച്ചു. വരന്തരപ്പള്ളി വള്ളാരംപാടം അംഗന്‍വാടിയിലെ എയ്‌ഞ്ചല്‍ മേരിയെന്ന കുട്ടിയെയാണ് അധ്യാപികയായ മേരി ഡൊമിനിക് നിര്‍ബ്ബന്ധപൂര്‍വ്വം മൂത്രം കുടിപ്പിച്ചത്.
ഒക്ടോബര്‍ 31നാണ് സംഭവം നടന്നത്. കുട്ടിയുടെ മാതാപിതാക്കള്‍ കൊടകര ബ്ലോക്ക് ചൈല്‍ഡ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ക്ക പരാതി നല്‍കിയതിനെത്തുടര്‍ന്ന് മേരിയെ സസ്‌പെന്റ് ചെയ്‌തിരിക്കുകയാണ്.
കുട്ടി അറിയാതെ ക്ലാസില്‍ മൂത്രം ഒഴിച്ചുപോയതിനെത്തുടര്‍ന്നാണ് മേരി കുട്ടിയെ മൂത്രം കുടിപ്പിച്ചത്. കുട്ടികള്‍ക്കുണ്ടാകുന്ന ഈ അസുഖം മാറാന്‍ മൂത്രം കുടിപ്പിച്ചാല്‍ മതിയെന്നും അതുകൊണ്ടാണ് ഒരു സ്‌പൂണ്‍ മൂത്രം കുട്ടിയെ കുടിപ്പിച്ചതെന്നുമാണ് അധ്യാപികയുടെ വിശദീകരണം.
എയ്‌ഞ്ചല്‍ മേരിയുടെ കൂടെ പഠിയ്‌ക്കുന്ന കൂട്ടി സ്വന്തം മാതാപിതാക്കളോട് മേരിയെ അധ്യാപിക മൂത്രം കുടിപ്പിച്ച വിവരം പറയുകയായിരുന്നു. ഇവരാണ് എയ്‌ഞ്ചല്‍ മേരിയുടെ മാതാപിതാക്കളെ വിവരമറിയിച്ചത്.
സംഭവം അറിഞ്ഞയുടന്‍തന്നെ ടീച്ചര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ചികിത്സാരീതിയെന്ന നിലയ്‌ക്കാണ് ഇങ്ങനെ ചെയ്‌തതെന്നാണ് അധ്യാപിക പറയുന്നത്. അങ്ങനെയാണെങ്കില്‍ പോലും ഈ നടപടി അംഗീകരിയ്‌ക്കാന്‍ കഴിയില്ല-ഇന്റഗ്രേറ്റഡ് ചൈല്‍ഡ് ഡെവലപ്‌മെന്‍ര് സെര്‍വീസ് സ്‌കീം ജില്ലാ പ്രോഗ്രാം ഓഫീസര്‍ സി.ആര്‍ വേണുഗോപലന്‍ പറഞ്ഞു.
ഇതിനിടെ സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനും ചേര്‍ന്ന് സംഭവം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications