Get Updates
Get notified of breaking news, exclusive insights, and must-see stories!

തന്ത്രിക്കേസ്‌ പ്രതി ബച്ചു റഹ്മാനെ ജിയിലിലടച്ചു

Bachu Rahmanകൊച്ചി: തന്ത്രിക്കേസിലെയും കള്ളനോട്ട്‌ കടത്ത്‌, കസ്‌റ്റംസ്‌ കേസ്‌ എന്നിവയിലേയും പ്രധാന പ്രതി ബച്ചു റഹ്മാനെ കളമശേരി പൊലീസ്‌ മുംബൈയില്‍ അറസ്റ്റുചെയ്‌തു.

ഇയാള്‍ മുംബൈയിലുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാത്തില്‍ മുംബൈയിലെത്തിയ പൊലീസ്‌ വ്യാഴാഴ്‌ച ഉച്ചയോടെയാണ്‌ ബച്ചുവിനെ കോഫെപോസെ വാറന്റ്‌ പ്രകാരം അറസ്‌റ്റുചെയ്‌തത്‌. തുടര്‍ന്ന്‌ ഇയാളെ മുംബൈ സെന്‍ട്രല്‍ ജിയില്‍ അടച്ചു.

കസ്റ്റംസ്‌ ആക്ട്‌ 135 പ്രകാരം മുംബൈയില്‍ ജയില്‍ശിക്ഷ അനുഭവിച്ചിരുന്ന ബച്ചു റഹ്മാന്‍ വന്‍ സെക്യൂരിറ്റി തുക കെട്ടിവെച്ചാണ്‌ രണ്ടരമാസം മുമ്പ്‌ ജാമ്യത്തിലിറങ്ങിയത്‌. ഇതിനിടെ മഹാരാഷ്ട്ര സര്‍ക്കാര്‍ ബെച്ചുവിനെതിരെ കോഫെ-പോസെ പ്രകാരം രഹസ്യമായി അറസ്റ്റ്‌ വാറന്റ്‌ പുറപ്പെടുവിച്ചു.

പാകിസ്ഥാനില്‍ നിന്നും കള്ളനോട്ട്‌ കടത്തിയ കേസിലാണ്‌ ഇയാള്‍ക്കെതിരെ കോടതി കോഫെപോസെ വാറന്റ്‌ പുറപ്പെടുവിച്ചതെന്നാണ്‌ സൂചന. കഴിഞ്ഞ ജൂണില്‍ എറണാകുളം അഡീഷണല്‍ ചീഫ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേട്ട്‌ കോടതി കള്ളനോട്ട്‌ കടത്ത്‌ കേസില്‍ ഇയാള്‍ക്ക്‌ ജാമ്യം നിഷേധിച്ചിരുന്നു. ഇയാള്‍ രാജ്യത്തിന്റെ സുരക്ഷയ്‌ക്ക്‌‌ തന്നെ ഭീഷണിയാണെന്നാണ്‌ കോടതി അന്ന്‌ നിരീക്ഷിച്ചത്‌.

മുംബൈ ഹാര്‍ബര്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇയാള്‍ പുറത്തിറങ്ങിയത്‌ അധികമാരും അറിഞ്ഞിരുന്നില്ല. ഇതിനിടെ രഹസ്യമായി കോഫെ-പോസെ വാറന്റ്‌ പുറപ്പെടുവിച്ചിരുന്നു.

തന്റെ കാക്കനാട്ടെ വിലാസമാണ്‌ ബച്ചു മുംബൈ പൊലീസിന്‌ നല്‍കിയിരുന്നത്‌. അതിനാല്‍ കൊച്ചി സിറ്റി പൊലീസ്‌ കമ്മീഷണര്‍ മനോജ്‌ എബ്രഹാമിന്‌ വാറന്റിന്റെ കോപ്പി കോടതി അയച്ചുകൊടുത്തിരുന്നു. സിവിലിയന്‍ സീക്രട്ട്‌ ഏജന്റുമാര്‍ മുഖേനയാണ്‌ ബച്ചുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ്‌ അറിഞ്ഞിരുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+