കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയില്‍ യുവതി ദര്‍ശനം നടത്തി

  • By Staff
Google Oneindia Malayalam News

Selviശബരിമല: സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച്‌ യുവതി സന്നിധാനത്ത്‌ ദര്‍ശനം നടത്തി. ഞായറാഴ്‌ച പുലര്‍ച്ചെ സന്നിധാനത്ത്‌ ദര്‍ശനം നടത്തുന്ന യുവതിയെ ഭക്തരാണ്‌ കണ്ടെത്തിയത്‌.

പോണ്ടിച്ചേരി സ്വദേശിനി സെല്‍വിയെന്ന മുപ്പത്തിയഞ്ചുകാരിയാണ്‌ ഒരു സംഘം സ്വാമിമാര്‍ക്കൊപ്പം സന്നിധാനത്ത്‌ ദര്‍ശനം നടത്തിയത്‌. ഭക്തര്‍ വളഞ്ഞുവെച്ച്‌ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന്‌ പൊലീസ്‌ ഇവരെ തടഞ്ഞുവെച്ച്‌ ചോദ്യംചെയ്‌തു.

കഴിഞ്ഞ അഞ്ചുവര്‍ഷമായി താന്‍ ഇവിടെ ദര്‍ശനം നടത്തുന്നുണ്ടെന്നാണ്‌ സ്‌ത്രീ പറഞ്ഞത്‌. പമ്പാ പൊലീസ്‌ സ്റ്റേഷനില്‍ കൊണ്ടുപോയി പരിശോധിച്ച്‌ സ്‌ത്രീയാണെന്ന്‌ ഉറപ്പാക്കിയശേഷം പൊലീസ്‌ ഇവരെ വിട്ടയച്ചു.

പമ്പയില്‍ സ്‌ത്രീകളെ തടയാനുള്ള വനിതാ പൊലീസ്‌ സംഘത്തിന്റെയും സന്നിധാനത്തെ കമാന്റോ, മഫ്‌തി, ഇന്റലിജന്‍സ്‌ വിഭാഗങ്ങളുടെയും കണ്ണില്‍പ്പെടാതെ സ്‌ത്രീ സന്നിധാനത്തെത്തിയത്‌ ഭക്തരുടെ അമര്‍ഷത്തിന്‌ ഇടയാക്കിയിട്ടുണ്ട്‌. വേഷം കണ്ട്‌ അവര്‍ സ്‌ത്രീയാണെന്ന്‌ തിരിച്ചിറിയാന്‍ പ്രയാസമുണ്ടായിരുന്നുവെന്നാണ്‌ പൊലീസുകാര്‍ പറയുന്നത്‌.

പായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്‌ ദര്‍ശനം നടത്തിയതെന്നായിരുന്നു പൊലീസ്‌ ആദ്യം പറഞ്ഞത്‌. എന്നാല്‍ പിന്നീട്‌ ഹിജഡയാണെന്ന്‌ പറഞ്ഞു. പിന്നീടാണ്‌ സ്‌ത്രീതന്നെയാണെന്ന്‌ സ്ഥീരീകരിച്ചത്‌. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ യുവതിയുടെ ചിത്രമെടുക്കുകയും ചെയ്‌തിരുന്നു. പ്രശ്‌നത്തെത്തുടര്‍ന്ന്‌ വൈകീട്ട്‌ മാധ്യമപ്രവര്‍ത്തകരെ സന്നിധാനത്ത്‌ പ്രവേശിക്കുന്നത്‌ പൊലീസ്‌ തടഞ്ഞു.

10വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നത്‌ ക്ഷേത്രാചാരങ്ങള്‍ക്ക്‌ വിരുദ്ധമാണ്‌. സ്‌ത്രീകളുടെ സന്ദര്‍ശനം ഹൈക്കോടതിയും നിരോധിച്ചിട്ടുണ്ട്‌. ദര്‍ശനത്തിനെത്തുന്ന ഭക്തരില്‍ സ്‌ത്രീകളാണോയെന്ന്‌ സംശയം തോന്നുന്നവരെ പമ്പയില്‍വച്ച്‌ ദേഹപരിശോധന നടത്തിയശേഷമേ മലചവിട്ടാന്‍ അനുവദിക്കാറുള്ളു.

സന്നിധാനത്തും പരിസരത്തുമായി അഞ്ചിടങ്ങളില്‍ സ്ഥാപിച്ച മെറ്റല്‍ ഡിറ്റക്ടര്‍ കടന്നുമാത്രമേ ഭക്തര്‍ക്ക്‌ ദര്‍ശനം നടത്താന്‍ കഴിയുകയുള്ളു. മെറ്റല്‍ ഡിറ്റക്ടറിലൂടെ ഒരു സമയത്ത്‌ ഒരാള്‍ മാത്രം കടക്കുന്നതിനാല്‍ ഒരോരുത്തരേയും സൂക്ഷമായി നിരീക്ഷിക്കാന്‍ പൊലീസിന്‌ കഴിയേണ്ടതാണ്‌.

സന്നിധാനത്ത്‌ യുവതി പ്രവേശിച്ചതിന്റെ നിജസ്ഥിതിയറിയാതെ പരിഹാരകര്‍മ്മങ്ങളെക്കുറിച്ച്‌ തീരുമാനിയ്‌ക്കാനാവില്ലെന്ന്‌ തന്ത്രി കണ്‌ഠര്‌ മഹേശ്വരര്‌ അറിയിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X