Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഐയ്ക്കെതിരെ കോടിയേരി കടുത്ത നിലപാടില്‍

തിരുവനന്തപുരം : വനിതാ കോണ്‍സ്റ്റബിളിനെ പരസ്യമായി ചെകിട്ടിലടിച്ച പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്നും ബലമായി മോചിപ്പിച്ച സിപിഐ മന്ത്രിമാരുടെ നടപടി ഇടതുമുന്നണിയില്‍ കടുത്ത അസ്വാരസ്യങ്ങള്‍ സൃഷ്ടിക്കുന്നു.

സിപിഐ മന്ത്രിമാരായ സി ദിവാകരനും കെ പി രാജേന്ദ്രനുമെതിരെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയ്ക്ക് നല്‍കിയ കത്ത് അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ ചൂടേറിയ ചര്‍ച്ചയാവും. അടുത്തു ചേരുന്ന ഇടതുമുന്നണി യോഗത്തില്‍ കോടിയേരിയും പങ്കെടുക്കുന്നുണ്ട്.

അതിനിടെ സിപിഐ മന്ത്രിമാരോട് മുഖ്യമന്ത്രി പുലര്‍ത്തുന്ന മൃദു സമീപനം സിപിഎമ്മില്‍ അടുത്ത വിവാദത്തിന് വഴിമരുന്നിടുകയാണ്. സിപിഐ മന്ത്രിമാരുടെ നടപടി സ്വാഭാവികം മാത്രമാണെന്നാണ് വിഎസ് പ്രതികരിച്ചത്. ആഭ്യന്തര മന്ത്രി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് സഹമന്ത്രിമാരുടെ നടപടിയില്‍ കടുത്ത പ്രതികരണം അറിയിച്ചതിനു ശേഷമാണ് വിഎസ് പത്രക്കാരോട് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

വനം ഉദ്യോഗസ്ഥര്‍ അറസ്റ്റു ചെയ്യുന്ന പ്രതികളെ മോചിപ്പിക്കാന്‍ മറ്റു മന്ത്രിമാര്‍ ഫോറസ്റ്റ് ഓഫീസുകളിലെത്തിയാല്‍ എന്തു ചെയ്യുമെന്നാണ് രോഷാകുലനായ കോടിയേരി മുഖ്യമന്ത്രിയോട് ചോദിച്ചത്.

കഴിഞ്ഞ കുറേ നാളുകളായി സിപിഐ നേതാക്കളും മന്ത്രിമാരും നടത്തുന്ന പല നടപടികളും സംസ്ഥാന സര്‍ക്കാരിനും മുന്നണിയ്ക്കും തീരാതലവേദന സൃഷ്ടിച്ചിട്ടുണ്ട്. അപ്പോഴെല്ലാം അവര്‍ക്കു പിന്നില്‍ സിപിഎമ്മിലെ ഏതെങ്കിലും ഒരു ഗ്രൂപ്പ് ശക്തമായി രംഗത്തുണ്ടായിരുന്നു. മന്ത്രിമാര്‍ പൊലീസ് സ്റ്റേഷനില്‍ പ്രത്യക്ഷപ്പെട്ട് പ്രതികളെ മോചിപ്പിക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ നീങ്ങിയത് സിപിഎമ്മിലെ പിണറായി പക്ഷത്തെ ചൊടിപ്പിച്ചിരിക്കുകയാണ്.

പല പ്രശ്നങ്ങളിലും പൊതു സമൂഹത്തിനു മുന്നില്‍ മുഖം നഷ്ടപ്പെട്ട സിപിഐ ചെയ്യുന്നതെല്ലാം അബദ്ധമാവുകയാണ്. ചില്ലറ വില്‍പന കുത്തകകള്‍ക്കെതിരെ നടത്തിയ പ്രക്ഷോഭം പൊലീസ് സ്റ്റേഷന്‍ സംഭവത്തോടെ മുന്നോട്ടു കൊണ്ടുപോകാനാവാത്ത നിലയിലാണ് പാര്‍ട്ടിയുടെ യുവജന വിഭാഗം. വിദ്യാര്‍ത്ഥിവിഭാഗമാകട്ടെ ദേവസ്വം മന്ത്രി സുധാകരനെ തെറിവിളിച്ചാണ് അരിശം തീര്‍ക്കുന്നത്.

ശബരിമലയിലെ അരവണ വിതരണത്തില്‍ ഇടങ്കോലിച്ച് അലങ്കോലമാക്കിയ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ക്കെതിരെ മന്ത്രി വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ ചെയ്തതും സിപിഐയെ ചൊടിപ്പിച്ചിരുന്നു. അഴിമതിക്കെതിരെ കണ്ണടയ്ക്കണമെങ്കില്‍ അതിന് പ്രത്യേക മുന്നണി തീരുമാനം വേണമെന്ന സുധാകരന്റെ അമ്പ് കൊളേളണ്ടിടത്തു തന്നെ കൊണ്ടിട്ടുണ്ടെന്ന് എഐഎസ്എഫുകാരുടെ പ്രതികരണവും തെളിയിക്കുന്നു.

സി ദിവാകരന്റെയും കെ പി രാജേന്ദ്രന്റെയും നടപടി സിപിഎം ഗൗരവത്തോടെയാണ് കാണുന്നത്. മറ്റു ഘടകകക്ഷികളും ഇക്കാര്യത്തില്‍ സിപിഐയ്ക്ക് എതിരായ നിലപാടാണുളളത്.

ഇതിനിടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് ലോയേഴ്സ് കോണ്‍ഗ്രസ് ഗവര്‍ണറെ സമീപിച്ചിട്ടുണ്ട്.

മന്ത്രിമാരേയും വെളിയം ഭാര്‍ഗവന്‍, മാങ്കോട് രാധാകൃഷ്ണന്‍ എം എല്‍എ എന്നിവരെയും പ്രതിചേര്‍ത്ത് മുന്‍ നഗരസഭാ കൗണ്‍സിലര്‍ ടി വി അജിത് കുമാര്‍ മജിസ്ട്രേറ്റ് കോടതിയില്‍ കേസ് നല്‍കിയിട്ടുണ്ട്. ഇവരെ പ്രതികളാക്കി കേസെടുത്ത് അന്വേഷണം നടത്താന്‍ കണ്‍ടോണ്‍മെന്റ് പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം.

കണ്‍ടോണ്‍മെന്റ് സ്റ്റേഷനില്‍ അരങ്ങേറിയ സംഭവങ്ങളോട് പത്രലേഖകരോട് പ്രതികരിക്കാന്‍ മന്ത്രി കെ പി രാജേന്ദ്രന്‍ വിസമ്മതിച്ചത് പാര്‍ട്ടി ഇക്കാര്യത്തില്‍ പ്രതിരോധത്തിലാണെന്നതിന് സൂചന നല്‍കുന്നു. ഉന്നത പാര്‍ട്ടി നേതാക്കള്‍ പ്രതികരിക്കുമെന്ന് പറഞ്ഞൊഴിയുകയാണ് രാജേന്ദ്രന്‍ ചെയ്തത്.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+