കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊലീസുകാരെ മന്ത്രി ആട്ടിയിറക്കി

  • By Staff
Google Oneindia Malayalam News

തൃശൂര്‍ : പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തവരെന്ന് ആക്ഷേപിച്ച് പൊലീസുകാരെ സമ്മേളന ഹാളില്‍ നിന്നും മന്ത്രി ബിനോയ് വിശ്വം പുറത്താക്കി. മന്ത്രിയ്ക്ക് എസ്കോര്‍ട്ട് വന്ന പൊലീസുകാരെയാണ് അദ്ദേഹം ആക്ഷേപിച്ച് ഇറക്കിവിട്ടത്.

തൃശൂരില്‍ ജോയിന്റ് കൗണ്‍സിലിന്റെ വനിതാ വിഭാഗം സംസ്ഥാന പഠനക്യാമ്പ് ഉദ്ഘാടനം ചെയ്യവെ ഹാളില്‍ പൊലീസിനെ കണ്ടാണ് മന്ത്രി പ്രകോപിതനായത്. "ഒരു പണിയുമില്ലാത്ത കുറെപ്പേര്‍" എന്ന വിശേഷണം ഉപയോഗിച്ച മന്ത്രി പൊലീസുകാരോട് ഹാളില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു.

ഏതുപാര്‍ട്ടിയുടെയായാലും സമ്മേളനം നടക്കുന്ന ഹാളില്‍ പൊലീസ് നില്‍ക്കുന്നത് ശരിയല്ലെന്നാണ് ബിനോയ് ഇതിനു പറയുന്ന ന്യായം. എഐവൈഎഫ് മാര്‍ച്ചിനോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന സംഭവങ്ങളുടെ തുടര്‍ച്ചയാണ് മന്ത്രിയുടെ ഈ പെരുമാറ്റമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മന്ത്രിമാര്‍ പ്രസംഗിക്കുമ്പോള്‍ സമ്മേളനഹാളില്‍ പൊലീസുകാര്‍ സുരക്ഷാ പരിഗണനകളാല്‍ പ്രവേശിക്കാറുണ്ട്. ഏതു സമ്മേളനങ്ങളിലെയും ഉദ്ഘാടനവേളയില്‍ എല്ലാവര്‍ക്കും പ്രവേശനം അനുവദിക്കുന്നതും സാധാരണമാണ്.

എന്നാല്‍ പ്രതിനിധി സമ്മേളനം തുടങ്ങുമ്പോഴാണ് മറ്റുളളവരെ ഒഴിവാക്കുന്നത്. സിപിഐ മന്ത്രിമാരുടെ ആഭ്യന്തര വകുപ്പിനോടുളള വൈരാഗ്യമാണ് ബിനോയ് വിശ്വത്തിന്റെ പെരുമാറ്റത്തിലും പദപ്രയോഗത്തിലും വെളിപ്പെടുന്നതെന്ന് വിലയിരുത്തപ്പെടുന്നു.



വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X