Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളിയത്തിനെതിരെ പിണറായി വിജയന്‍

തിരുവനന്തപുരം : ദേവസ്വം മന്ത്രി ജി സുധാകരന്റേത് ഭ്രാന്തന്മാരുടെ പുലമ്പല്‍ പോലെയെന്ന് വെളിയം ഭാര്‍ഗവന്‍. സിപിഐയുടെ പല പ്രതികരണങ്ങളും അതിരുകടക്കുന്നുവെന്ന് പിണറായി വിജയന്റെ തിരിച്ചടി. മന്ത്രിയോട് നിയന്ത്രണം പാലിക്കാന്‍ താനും പിണറായി വിജയനും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി.

ദേവസ്വം മന്ത്രി ജി സുധാകരനായിരുന്നു കഴിഞ്ഞ ദിവസത്തെ ഇടതുമുന്നണി യോഗത്തില്‍ നിറഞ്ഞു നിന്നത്. വെളിയവും പ്രൊഫ. ചന്ദ്രചൂഡനും സുധാകരനെതിരെ കടുത്ത ആക്രമണം നടത്തിയപ്പോള്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മന്ത്രിക്കൊപ്പം ഉറച്ചു നിന്നു. മുഖ്യമന്ത്രി വി എസാകട്ടെ, പാര്‍ട്ടിയിലെ തന്റെ ശത്രുക്കളില്‍ ഒരാളായ സുധാകരനെതിരെയുളള ഘടകകക്ഷി നേതാക്കളുടെ വിമര്‍ശനം ആസ്വദിച്ചിരുന്നു.

ശബരിമലയിലെ അരവണക്കരാര്‍ പ്രശ്നത്തില്‍ മന്ത്രി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടതാണ് സിപിഐ, ആര്‍എസ് പി നേതാക്കളെ ചൊടിപ്പിച്ചത്. അഴിമതിക്കു നേരെ കണ്ണടയ്ക്കണമെങ്കില്‍ അതിന് പ്രത്യേകം ഇടതുമുന്നണി തീരുമാനം വേണമെന്നും സുധാകരന്‍ തുറന്നടിച്ചിരുന്നു.

ഇതേ തുടര്‍ന്നാണ് മന്ത്രിയെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി വെളിയവും ചന്ദ്രചൂഡനും ഇടതുമുന്നണി യോഗത്തിനെത്തിയത്. മുന്നണി മര്യാദ പാലിക്കാത്ത മന്ത്രി സുധാകരനെ നിലയ്ക്കു നിര്‍ത്തണമെന്നും ഇല്ലെങ്കില്‍ കാര്യം വഷളാകുമെന്നും വെളിയം ഭീഷണിപ്പെടുത്തിയതോടെ അതുവരെ മിണ്ടാതിരുന്ന പിണറായി വിജയന്‍ ഇടപെട്ടു.

സിപിഐ നേതാക്കള്‍ നടത്തുന്ന പ്രതികരണങ്ങള്‍ പലപ്പോഴും അതിരു വിട്ടതാണെന്ന് പിണറായി തിരിച്ചടിച്ചു. മന്ത്രിയെന്ന നിലയില്‍ സുധാകരന്‍ മികച്ച പ്രവര്‍ത്തനമാണെന്ന് നടത്തുന്നതെന്നും പിണറായി വ്യക്തമാക്കിയതോടെ സിപിഎം മന്ത്രിക്കു പിന്നില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വെളിയത്തിനും ചന്ദ്രചൂഢനും ബോധ്യമായി.

അരവണക്കരാറിന്റെ കാര്യത്തില്‍ മന്ത്രി നിര്‍ദ്ദേശിച്ച വിജിലന്‍സ് അന്വേഷണം അട്ടിമറിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായി വെളിയം. ജുഡീഷ്യല്‍ അന്വേഷണത്തിന് വിരോധമില്ലെന്നും അന്വേഷണം പ്രഖ്യാപിച്ചാല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റടക്കം എല്ലാവരും രാജി വെയ്ക്കേണ്ടി വരുമെന്ന് ആ ഘട്ടത്തില്‍ പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി.

അതോടെ പത്തി താഴ്ന്ന വെളിയം ഒടുവില്‍ വിജിലന്‍സ് അന്വേഷണത്തിന് വഴങ്ങി. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെക്കൂടി അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന സിപിഐ ആര്‍എസ് പി കക്ഷികളുടെ ആവശ്യം അവരുടെ മുഖം രക്ഷിക്കുന്നതിനു വേണ്ടി ഇടതുമുന്നണി അംഗീകരിച്ചു.

യോഗാനന്തരം വാര്‍ത്താ സമ്മേളനം നടത്തിയ മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, ദേവസ്വം മന്ത്രിക്ക് നിയന്ത്രണമൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് വ്യക്തമാക്കി. മന്ത്രി മോശമായി പെരുമാറിയെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയും മുന്നണി നേതാക്കളും പരസ്പര വിരുദ്ധമായി സംസാരിക്കുന്നത് ശരിയല്ലെന്നും ഇക്കാര്യം ശ്രദ്ധിക്കണമെന്നും വൈക്കം വിശ്വന്‍ ചൂണ്ടിക്കാട്ടി.


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+