Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു: ഉമ്മന്‍ചാണ്ടി

മലപ്പുറം: പതിനെട്ട്‌ മാസമായിട്ടും വിലക്കയറ്റം തടയാന്‍ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഒന്നും ചെയ്‌തിട്ടില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ചാണ്ടി. വിലക്കയറ്റം ആഗോളപ്രതിഭാസമാണെന്ന്‌ പറഞ്ഞ്‌ രക്ഷപ്പെടാന്‍ കഴിയില്ലെന്നും പ്രതിപക്ഷനേതാവ്‌ പറഞ്ഞു.

ഒന്നരവര്‍ഷമായി വിപണിയില്‍ വില കുതിച്ചുയരുകയാണ്‌. അരിയ്‌ക്ക്‌ ചില്ലറവില 19 രൂപവരെയായി. യുഡിഎഫ്‌ ഭരിച്ചപ്പോഴും വിലക്കയറ്റമുണ്ടായിരുന്നു. പക്ഷേ എല്‍ഡിഎഫിന്‌ അതിന്റെ പേരില്‍ സമരം ചെയ്യേണ്ടിവന്നിട്ടില്ല.

ഡിസംബര്‍ 22ന്‌ സെക്രട്ടേറിയറ്റിന്‌ മുന്നില്‍ യുഡിഎഫ്‌ നേതാക്കള്‍ അറസ്റ്റ്‌ വരിക്കുമെന്ന്‌ പറഞ്ഞപ്പോള്‍ അരി ഇറക്കുമതി ചെയ്യാനാണ്‌ മന്ത്രിമസഭ തീരുമാനിച്ചത്‌.

അരി എവിടെനിന്നും കൊണ്ടുവരുമെന്നോ എന്ത്‌ വിലവരുമെന്നോ മുഖ്യമന്ത്രി അറിയിച്ചിട്ടില്ല. വിലക്കയറ്റം മൂലം സാധാരണക്കാരന്റെ കീശ കാലിയായി- ഉമ്മന്‍ ചാണ്ടി ആരോപിച്ചു. കരിപ്പൂര്‍ ഹജ് ക്യാംപില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+