ഓര്‍ക്കുട്ടില്‍ സിന്ധുജോയിയുടെ വ്യാജ പ്രൊഫൈല്‍, രണ്ടുപേര്‍ പിടിയില്‍

Subscribe to Oneindia Malayalam


Sindhu Joyതിരുവനന്തപുരം: ഓണ്‍ലൈന്‍ സൗഹൃദക്കൂട്ടായ്‌മയായ ഓര്‍ക്കുട്ടില്‍ എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ സിന്ധുജോയിയുടെ വ്യാജ പ്രൊഫൈല്‍ തയ്യാറാക്കിയ രണ്ടുപേരെ പൊലീസ്‌ അറസ്റ്റുചെയ്‌തു.

തിരുവനന്തപുരം സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ്‌ ഡവലപ്‌മെന്റ്‌ ഉദ്യോഗസ്ഥരായ അശോക്‌ കുമാര്‍(29), പ്രശോഭ്‌ കുമാര്‍(32) എന്നിവരെയാണ്‌ പൊലീസ്‌ അറസ്റ്റുചെയ്‌തത്‌. രണ്ട്‌ മാസം മുമ്പ്‌ ഇതുസംബന്ധിച്ച്‌ സിന്ധു ജോയി നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണം ഇവരിലാണ്‌ ചെന്നെത്തിയത്‌. Prakash and Prashobh

ഏതാനും ആഴ്‌ചകളായി പൊലീസ്‌ ഇവരെ നിരീക്ഷിച്ച്‌ വരുകയായിരുന്നു. ഇവര്‍ക്ക്‌ മറ്റുചിലരുമായുള്ള ബന്ധത്തക്കുറിച്ച്‌ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന്‌ സിറ്റി പൊലീസ്‌ കമ്മീഷണര്‍ രവത ചന്ദ്രശേഖര്‍ അറിയിച്ചു.

ഓര്‍ക്കുട്ടിലെ 'ഐ ഹേറ്റ്‌ സിന്ധു ജോയ്' എന്ന പേരിലുണ്ടാക്കിയ പ്രൊഫൈലില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രങ്ങളും പ്രസ്‌താവനകളുമുണ്ടെന്നായിരുന്നു സന്ധുവിന്റെ പരാതി. ഇവര്‍ ഉപയോഗിച്ചിരുന്ന ഹാര്‍ഡ്‌ ഡിസ്‌ക്‌ പിടിച്ചെടുത്തിട്ടുണ്ട്‌ അത്‌ സിഡാക്‌ പരിശോധിയ്‌ക്കും.

Please Wait while comments are loading...