Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓര്‍ക്കുട്ടിലും ഫേസ്‌ബുക്കിലും സൈബര്‍ കുറ്റവാളികള്‍

ദില്ലി: ഓണ്‍ലൈന്‍ സൗഹൃദ നെറ്റ്‌ വര്‍ക്കുകളായ ഓര്‍ക്കുട്ടും ഫേസ്‌ബുക്കും പൊലീസുകാരുടെ സ്വസ്ഥതകെടുത്തുന്നു. സൈബര്‍ കുറ്റവാളികള്‍ കയറിക്കൂടിയതിനെത്തുടര്‍ന്നാണ്‌ രണ്ട്‌ നെറ്റ്‌ വര്‍ക്കുകളെക്കുറിച്ചുമുള്ള പരാതികള്‍ സ്റ്റേഷനുകളില്‍ കുമിഞ്ഞുകൂടുന്നത്‌.

പരാതി നല്‍കിയവരില്‍ പലരും ഏതെങ്കിലും തരത്തിലുള്ള അപകീര്‍ത്തിപ്പെടുത്തലിനോ അപമാനത്തിനോ ഇരയായവരാണ്‌. ചിലരുടെ പടങ്ങള്‍ മോര്‍ഫിംഗ്‌ വഴി മാറ്റിയതായിപ്പറയുന്ന പരാതികളുമുണ്ട്‌.

കഴിഞ്ഞ ഒരു വര്‍ഷം മാത്രം ഇത്തരത്തിലുള്ള 200 പരാതികളാണ്‌ പൊലീസിന്‌ കിട്ടിയത്‌. ഇവയില്‍ പലതും മോര്‍ഫിംഗ്‌, അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രൊഫൈലുകളുണ്ടാക്കുക എന്നിങ്ങനെയുള്ള പരാതികളായിരുന്നു. മിക്കതും ഓര്‍ക്കുട്ട്‌, ഫേസ്‌ ബുക്ക്‌ എന്നീ നെറ്റ്‌വര്‍ക്കുകളുമായി ബന്ധപ്പെട്ട പരാതികളുമായിരുന്നു.

ഇത്തരത്തില്‍ ഇരയാക്കപ്പെട്ടവരില്‍ ഒരാളാണ്‌ ഇരുപത്തിരണ്ടുകാരിയായ ശ്രദ്ധ. ശ്രദ്ധയുടെ പേരില്‍ ആരോ ഓര്‍ക്കുട്ടില്‍ വ്യാജപ്രൊഫൈല്‍ ഉണ്ടാക്കുകയും ഇവര്‍ക്ക്‌ പരിചയമില്ലാത്ത പലരുമായി അതുവഴി ബന്ധംപുലര്‍ത്തുകയുമാണ്‌ ഉണ്ടായത്‌.

ഇത്തരത്തിലുള്ള പരാതികളുടെ എണ്ണം കൂടിവരുകയാണെന്ന്‌ സൈബര്‍ നിയമവിദഗ്‌ധയായ കര്‍ണിക സേത്ത്‌ പറയുന്നു. പലരും ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടിട്ടും നിയമപരമായ നടപടിയെടുക്കാന്‍ പേടിച്ച്‌ മടിച്ചുനില്‍ക്കുകയാണ്‌. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സൈബര്‍ കേസുകള്‍ രേഖപ്പെടുത്തുന്നത്‌ മുംബൈയിലാണെന്നും കര്‍ണിക ചൂണ്ടിക്കാട്ടുന്നു.

ആഗസ്റ്റില്‍ പതിനാറുകാരനെ കൊലചെയ്‌ത സംഭവത്തിന്‌ ഓര്‍ക്കുട്ടുമായി ബന്ധമുണ്ടായിരുന്നു. കൊല്ലപ്പെട്ട ആദ്‌നന്‍ പത്രവാലയെ ഓര്‍ക്കുട്ടില്‍ കിട്ടിയ സുഹൃത്തുക്കളാണ്‌ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്‌. ഈ കേസുമായി ബന്ധപ്പെട്ടവരെയെല്ലാം പിന്നീട്‌ പൊലീസ്‌ അറസ്റ്റുചെയ്യുകയായിരുന്നു. ഇത്തരത്തിലുള്ള രണ്ട്‌ കേസുകള്‍ മുംബൈ പൊലീസ്‌ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന്‌ ജോയിന്റ്‌ കമ്മീഷണര്‍(ക്രൈം) രാകേഷ്‌ മാര്യ പറയുന്നു.

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട്‌ പ്രകാരം ഇത്തരം സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക്‌ മൂന്നുവര്‍ഷം തടവും ഇമെയിലു അക്കൗണ്ടുകള്‍ ദുരുപയോഗപ്പെടുത്തുന്നതിന്‌ രണ്ട്‌ ലക്ഷം രൂപ പിഴയുമാണ്‌ ശിക്ഷലഭിക്കുന്നത്‌. എന്നാല്‍ ഇത്തരം സൈറ്റുകള്‍ വഴിയുള്ള അപകീര്‍ത്തിപ്പെടുത്തലിന്‌ പത്തുവര്‍ഷം വരെ തടവും രണ്ടുലക്ഷം രൂപ പിഴയും ഒന്നിച്ച്‌ വിധിയ്‌ക്കും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+