Get Updates
Get notified of breaking news, exclusive insights, and must-see stories!

ഛത്തീസ്ഗഡില്‍ 299 പേര്‍ ജയില്‍ ചാടി

റായ്‌പൂര്‍: ഛത്തീസ്‌ഗഡിലെ ദന്തേവാഡയില്‍ 110 നക്‌സൈലറ്റുകളുള്‍പ്പടെ 299 തടവൂകാര്‍ ജയില്‍ ചാടി. മാവോവാദികളുടെ നേതൃത്വത്തില്‍ ജയിലിലുണ്ടായ കലാപത്തിലാണ്‌ തടവുകാര്‍ രക്ഷപ്പെട്ടത്‌.

കലാപത്തിലും തുടര്‍ന്നുണ്ടായ വെടിവെയ്പിലും അഞ്ചു പേര്‍ക്ക്‌ പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നു പേര്‍ കാവല്‍ക്കാരും രണ്ടു പേര്‍ തടവുകാരുമാണ്‌.

ഞായറാഴ്ച വൈകിട്ട്‌ നാലരയോടെയാണ്‌ സംഭവമുണ്ടായത്‌. തടവുകാര്‍ക്ക്‌ ഭക്ഷണം വിളമ്പുന്നതിനിടെ സുജിത്‌ കുമാര്‍ എന്ന നക്‌സല്‍ നേതാവ്‌ ഒരു ഗാര്‍ഡിനെ കീഴ്‌പ്പെടുത്തി തോക്ക്‌ തട്ടിയെടുത്ത്‌ വെടിവെച്ചതോടെയാണ്‌ സംഘര്‍ഷം തുടങ്ങിയത്‌. ഇയാള്‍ മൂന്ന്‌ ഗാര്‍ഡുകളെ വെടിവെച്ചു പരിക്കേല്‌പിക്കുകയും ജയില്‍ വാതിലുകള്‍ തുറന്ന്‌ മറ്റു തടവുകാരെ രക്ഷപ്പെടുവാന്‍ സഹായിക്കുകയുമായിരുന്നു.

രക്ഷപ്പെട്ട നകസലൈറ്റുകള്‍ ആറു റൈഫിളുകളും ഒരു വയര്‍ലെസ്‌ സെറ്റും കൈക്കലാക്കിയിട്ടുണ്ട്‌. 377 തടവുകാരാണ്‌ ജയിലില്‍ ഉണ്ടായിരുന്നത്‌. നക്‌സലുകള്‍ക്ക്‌ വന്‍സ്വാധീനമുള്ള പ്രദേശമാണ്‌ ദാന്തേവാഡ.

നക്‌സലുകള്‍ നടത്തിയ ആക്രമണങ്ങളില്‍ ഒട്ടേറെ പട്ടാളക്കാരും പോലീസുകാരും ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്‌.

രക്ഷപ്പെട്ടവര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ്‌ സൂപ്രണ്ട്‌ രാഹുല്‍ ശര്‍മ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+