Get Updates
Get notified of breaking news, exclusive insights, and must-see stories!

29 പേരെ വധിച്ച കേസില്‍ പോലീസുകാരന് 542 വര്‍ഷത്തെ തടവ്

ബ്രസീല്‍: 29 പേരെ കൂട്ടക്കൊല ചെയ്ത കേസില്‍ പോലീസുകാരനെ കോടതി 542 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.

ബ്രസീലിലെ റിയോ ‍ഡി ജനിറോയിലെ ഒരു കോടതിയാണ് അത്യപൂര്‍വമായ ഈ ശിക്ഷ വിധിയുണ്ടായത്. 42 വയസുകാരനായ ജോസ് അഗസ്റ്റോ മോരിയ ഫിലിപ്പ് എന്ന പോലീസുകാരനാണ് ശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ടത്.

കൊല്ലപ്പെട്ട ഓരോ ആളുടെ പേരിലും 18 വര്‍ഷം വീതം 522 വര്‍ഷത്തെ തടവും 12 പേരെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ 20 വര്‍ഷവുമാണ് കോടതി ശിക്ഷയായി വിധിച്ചിട്ടുള്ളത്. എന്നാല്‍ ബ്രസീലിലെ നിയമപ്രകാരം ഒരാളെ പരമാവധി 30 കൊല്ലം വരെയെ ജയിലിലടയ്ക്കാന്‍ കഴിയൂ.

2005 ലാണ് ‍ ബ്രസീലിലിനെ ഞെട്ടിച്ച കൂട്ടക്കൊല അരങ്ങേറിയത്. നോവ ലഗാകു നഗരത്തില്‍ കുട്ടികളടക്കുമുള്ള ജനക്കൂട്ടത്തിനെതിരെ പോലീസ് സംഘം വെടിവെയ്ക്കുകയായിരുന്നു, വെടിവെയ്പില്‍ 29 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെ പേര്‍ക്ക് പരിക്കേല്കക്കുകയും ചെയ്തിരുന്നു.

നേരത്തെ ഇതേ കേസില്‍ കാര്‍ലോസ് ജോര്‍ജ് എന്ന പോലീസുകാരന് 542 വര്‍ഷത്തെ ശിക്ഷ തന്നെ ലഭിച്ചിരുന്നു. പ്രോസിക്യൂഷന്‍ 11 പേരെ പ്രതിയാക്കി കേസ് നല്കിയിരുന്നുവെങ്കിലും 5 പേരെ മാത്രമേ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടുള്ളു.

കേസില്‍ പ്രതികളായ മറ്റ് മൂന്നു പോലീസുകാരുടെ വിചാരണ നടന്നു കൊണ്ടിരിക്കുകയാണ്.
വിധി പ്രഖ്യാപിച്ചതിനു ശേഷം വെടിവെയ്പില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മരിച്ചവര്‍ക്കായി പ്രാര്‍ഥിക്കുകയും നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+