കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസ്‌: മോഷ്ടാവിനെ കൊലപാതകിയാക്കാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

കോട്ടയം: അഭയ കേസ്‌ അന്വേഷിക്കുന്ന പുതിയ സിബിഐ സംഘവും സ്വാധീനങ്ങള്‍ക്ക്‌ വഴങ്ങിയതായി സൂചന. മുമ്പ്‌ ചോദ്യം ചെയ്യപ്പെട്ട ഒരു മോഷ്ടാവില്‍ കുറ്റംചുമത്തി കേസ്‌ അവസാനിപ്പിക്കാന്‍ സിബിഐ ശ്രമിക്കുന്നതായാണ്‌ സൂചന.

മുന്‍ അന്വേഷണസംഘങ്ങള്‍ ചോദ്യം ചെയ്യുകയും പിന്നീട്‌ കേസില്‍ കാര്യമായ പങ്കില്ലെന്ന്‌ കണ്ട്‌ തള്ളിക്കളയുകയും ചെയ്‌ത അടയ്‌ക്കാ രാജുവെന്ന മോഷ്ടാവിനെയാണ്‌ ഇപ്പോഴത്തെ സിബിഐ സംഘം നോട്ടമിട്ടിരിക്കുന്നത്‌. കൊലക്കുറ്റം എങ്ങനെയെങ്കിലും ഇയാളുടെ തലയില്‍കെട്ടിവയ്‌ക്കാനാണ്‌ സിബിഐയുടെ ശ്രമം.

രാജുവിനെ വീണ്ടും ചോദ്യം ചെയ്യുമെന്ന്‌ സൂചനയുണ്ട്‌. ഇയാളില്‍ നിന്നും വ്യക്തമായ വിവരങ്ങള്‍ കിട്ടിയില്ലെങ്കില്‍ നാര്‍കോ അനാലിസിസ്‌ നടത്താനാണ്‌ തീരുമാനം. ഇതിന്‌ രാജുവില്‍നിന്നും ഒപ്പുവച്ച സമ്മതപത്രം വാങ്ങിയിട്ടുണ്ട്‌. പുതിയ സംഘം അന്വേഷണച്ചുമതല ഏറ്റെടുത്ത ഉടന്‍ ചോദ്യം ചെയ്‌തവരുടെ കൂട്ടത്തില്‍ രാജുവും ഉള്‍പ്പെട്ടിരുന്നു.

എന്നാല്‍ അന്ന്‌ ഇയാളില്‍ നിന്നും പരസ്‌പര വിരുദ്ധങ്ങളായ മറുപടികളാണ്‌ കിട്ടിയത്‌. ഇയാള്‍ നല്‍കിയ മൊഴികള്‍ കൂട്ടിവായിച്ചപ്പോള്‍ പ്രതികള്‍ വൈദികരാണെന്ന സൂചനയാണ്‌ സംഘത്തിന്‌ കിട്ടിയത്‌. ഇതിനെത്തുടര്‍ന്ന്‌ വൈദികരെയും കന്യാസ്‌ത്രീകളെയും നാര്‍കോ അനാലിസിസ്‌ പരിശോധനയ്‌ക്ക്‌ വിധേയരാക്കിയെങ്കിലും അവരില്‍ നിന്നും വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ല.

ഇതിനിടെ കേസിന്റെ പേരില്‍ വൈദികരെയും കന്യാസ്‌ത്രീകളെയും പീഡിപ്പിക്കുന്നതായി സഭാ നേതൃത്വം ആശങ്കപ്പെട്ടപ്പോള്‍ സഭയുമായി അടുത്ത ബന്ധമുള്ള ഒരു മുതര്‍ന്ന കേന്ദ്രമന്ത്രി പ്രശ്‌നത്തില്‍ ഇടപെട്ടുവെന്നും ആരോപണമുയര്‍ന്നിരുന്നു. കോടതിയില്‍ സിബിഐ രണ്ടുതവണ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട്‌ നല്‍കി.

അന്വേഷണ സംഘത്തലവന്‍മാരായ എസ്‌ പി ആര്‍ കൃഷ്‌ണയും ഡിവൈഎസ്‌പിയും മൂന്നുമാസമായി കോട്ടയത്തേയ്‌ക്ക്‌ വന്നിട്ട്‌. ഇവര്‍ ഹൈദരാബാദ്‌ ബോംബ്‌ സ്‌ഫോടനക്കേസ്‌ അന്വേഷിക്കുകയാണെന്നും പിന്നീട്‌ ബീഹാറില്‍ മറ്റൊരു കേസിന്റെ അന്വേഷണം ഏറ്റെടുത്തിരിക്കുകയാണെന്നുമാണ്‌ സിബിഐ ആസ്ഥാനത്തുനിന്നും കിട്ടുന്ന വിവരം.

മോഷ്ടാവായ രാജു അഭയ കൊലചെയ്യപ്പെട്ട ദിവസം കോട്ടയത്തെ പയസ്‌ ടെന്‍ത്‌ കോണ്‍വെന്റില്‍ ഇരുമ്പു കമ്പി മോഷ്ടിക്കാനായി കയറിയെന്ന തെളിവ്‌ മാത്രമാണ്‌ സിബിഐയുടെ കയ്യിലുള്ളത്‌.

കേസില്‍ തെളിവ്‌ നശിപ്പിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും സിബിഐ ഇതേവരെ ചോദ്യം ചെയ്‌തിട്ടില്ല. ഇക്കൂട്ടത്തില്‍ മുന്‍ എഎസ്‌ഐ അഗസ്‌റ്റിനെ മാത്രമാണ്‌ ചോദ്യം ചെയ്‌തത്‌. ആദ്യം അഗസ്‌റ്റിനെ നുണപരിശോധനയ്‌ക്ക്‌ വിധേയനാക്കാന്‍ തീരുമാനിച്ചെങ്കിലും ഇയാള്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതുമൂലം സിബിഐയ്ക്ക് അതിനും കഴിഞ്ഞിട്ടില്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍













വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X