കൗമാരത്തില്‍ വിവാഹവും ഗര്‍ഭധാരണവും
മുംബൈ: രാജ്യത്തെ പെണ്‍കുട്ടികളില്‍ 46ശതമാനവും നിയമപരമായ വിവാഹപ്രായത്തിന് മുമ്പേ വിവാഹിതരാകാന്‍ നിര്‍ബ്ബന്ധിതരാകുന്നതായി സര്‍വ്വേ റിപ്പോര്‍ട്ട്.
ഭൂരിഭാഗം പെണ്‍കുട്ടികളും പതിനേഴ് വയസ്സിന് മുമ്പേതന്നെ വിവാഹിതരാകുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ദേശീയ കുടുംബാരോഗ്യ സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്.
പതിനേഴ് വയസ്സിന് മുമ്പ് വിവാഹം കഴിയുന്നതുകൊണ്ടുതന്നെ മിക്ക സ്‌ത്രീകളും പത്തൊന്‍പത് വയസ്സിന് മുമ്പേ ഗര്‍ഭംധരിക്കാനും പ്രസവിക്കാനും ഇടവരുകയും ചെയ്യുന്നു.
രാജ്യത്തുടനീളമുള്ള 29 ജില്ലകളില്‍ നിന്നായി പതിനഞ്ചിനും പത്തൊന്‍പതിനും ഇടയില്‍ പ്രായമുള്ള 1,24285 പെണ്‍കുട്ടികളിലും 74,369 പുരുഷന്മാരിലുമാണ് സര്‍വ്വേ നടത്തിയത്. പെണ്‍കുട്ടികളില്‍ കൂടുല്‍ പേരും പതിനേഴ് വയസ്സിന് മുമ്പ് വിവാഹിതരായവരാണ്.
പുരുഷന്മാരുടെ കുറഞ്ഞ വിവാഹപ്രായം 23 ആണ്. സ്‌ത്രീകളുടെ പ്രായവുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാരുടെ പ്രായം ഭേദമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഈ പ്രവണത കൂടുതലായും കണ്ടുവരുന്നത് ഗ്രാമങ്ങളിലാണ്. ഗ്രാമങ്ങളിലെ പെണ്‍കുട്ടികള്‍ മിക്കവരും കൗമാരപ്രായത്തില്‍ത്തന്നെ വിവാഹിതരാവുകയും ഗര്‍ഭം ധരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ നഗരങ്ങളില്‍ ഇതിന്റെ തോത് താരതമ്യേന കുറവാണ്.
ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ കൗമാരക്കാരായ നാലു പെണ്‍കുട്ടികളില്‍ ഒരാള്‍ എന്ന തോതില്‍ ഗര്‍ഭിണികളാണ്. ബീഹാറിലും ഉത്തര്‍ പ്രദേശിലും ദമ്പതിമാര്‍ക്ക് ഏറ്റവും കുറഞ്ഞത് നാല് കുട്ടികളുണ്ടെന്നും സര്‍വ്വേ റിപ്പോര്‍ട്ട് പറയുന്നു.












Click it and Unblock the Notifications