സിപിഎമ്മുകാന്റെ ഭാര്യയെ ഡിവൈഎഫ്‌ഐക്കാരന്‍ തട്ടിക്കൊണ്ടുപോയി
പത്തനംതിട്ട: സിപിഎം പ്രവര്‍ത്തകന്റെ ഭാര്യയായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഒരു ഡിവൈഎഫ്‌ഐ നേതാവിനെതിരെയാണ് വനിതാ നേതാവിന്റെ ഭര്‍ത്താവ് പരാതി നല്‍കിയിരിക്കുന്നത്.
ഭാര്യയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് മുളക്കുഴ വലിയപറമ്പ് കോളനിയില്‍ ലിബീഷാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. മറ്റുചില സ്‌ത്രീകളെയും ഇത്തരത്തില്‍ കെണിയില്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ലിബീഷ് ആരോപിക്കുന്നത്.
ഇരുപത്തിയേഴുകാരിയായ ഭാര്യയെ ഡിസംബര്‍ അഞ്ചാം തിയ്യതിമുതല്‍ കാണാനില്ലെന്ന് ലിബീഷിന്റെ പരാതിയില്‍ പറയുന്നു. ഇക്കാര്യത്തില്‍ ഇടപെടണെന്നാവശ്യപ്പെട്ട് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ലിബീഷ് പരാതി നല്‍കിയിരുന്നുവത്രേ.
പരാതിയെത്തുടര്‍ന്ന് പാര്‍ട്ടി അന്വേഷണകമ്മീഷനെ നിയമിച്ചെങ്കിലും പ്രാദേശിക നേതാക്കള്‍ ഇടപെട്ട് ഈ ശ്രമം മരവിപ്പിച്ചുവെന്നാണ് ഇയാള്‍ പറയുന്നത്.
പൊലീസില്‍ പരാതി നല്‍കിയിട്ടും അന്വേഷണത്തിനുള്ള നടപടികളൊന്നുമുണ്ടാകാത്തതിനാലാണത്രേ ലിബീഷ് കോടതിയെത്തന്നെ സമീപിച്ചിരിക്കുന്നത്.
യുവതിയെ കണ്ടെത്തി ചെങ്ങന്നൂര്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കണെന്ന് ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.












Click it and Unblock the Notifications