കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്ഥാനിലെ കലാപങ്ങളില്‍ ഒട്ടേറെ മരണം

  • By Staff
Google Oneindia Malayalam News

ഇസ്ലാമാബാദ്‌: ബേനസീര്‍ ഭൂട്ടോയുടെ മരണ വാര്‍ത്ത പുറത്തു വന്നതോടെ പാകിസ്ഥാനില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം ബേനസീറിന്റെ അനുയായികള്‍ തെരുവിലിറങ്ങിയിട്ടുണ്ട്‌.

പീപ്പിള്‍സ്‌ പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടക്കുന്ന അക്രമങ്ങളില്‍ ഇതുവരെ 14 പേര്‍ മരിച്ചിട്ടുണ്ട്‌. രോഷാകുലരായ ജനക്കൂട്ടം ട്രെയിനുകള്‍ക്കും റെയില്‍വെ സ്‌റ്റേഷനുകളും തീവെച്ചിട്ടു‌.

കറാച്ചി നഗരത്തില്‍ പലയിടത്തും വെടിവെയ്‌പുകളും സ്‌ഫോടനങ്ങളും ഉണ്ടായതായി പോലീസ്‌ പറഞ്ഞു. രാജ്യത്ത്‌ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും രാത്രി സമയത്ത്‌ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന്‌ നിര്‍ദേശമുണ്ട്‌.

പ്രതിഷേധ റാലികള്‍ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രധാനപ്പെട്ട ഹൈവേകള്‍ സൈന്യം അടച്ചിരിക്കുകയാണ്‌. പ്രതിഷേധ പ്രകടനങ്ങള്‍ പലയിടത്തും സൈന്യത്തിനും പോലീസിനും നേരെയുള്ള ആക്രമണമായി മാറിയിട്ടുണ്ട്‌.

ബേനസീറിന്റെ ശക്തി കേന്ദ്രമായ സിന്ധ്‌ പ്രവിശ്യയിലാണ്‌ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുള്ളത്‌, ഇവിടെ 80 ഓളം വാഹനങ്ങള്‍ പീപ്പിള്‍സ്‌ പാര്‍ട്ടി പ്രവര്‍ത്തകര്‍ അഗ്നിക്കിരയാക്കിയിട്ടുണ്ട്‌.

കലാപം വ്യാപകമാകുന്നതോടെ പാകിസ്ഥാന്‍ വീണ്ടും അരാജകത്വത്തിലേക്ക്‌ വഴുതുകയാണെന്ന ഭീതി ജനങ്ങളിലിടയിലുണ്ടായിട്ടുണ്ട്‌്‌ രാജ്യത്ത്‌ പ്രസിഡന്റ്‌ മുഷറഫ്‌ മൂന്നു ദിവസത്തെ ദുഖാചരണവും പ്രഖ്യാപിച്ചിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X