കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശവസംസ്‌കാരം കഴിഞ്ഞു, ബേനസീര്‍ ഇനി ഹൃദയങ്ങളില്‍

  • By Staff
Google Oneindia Malayalam News

ഇസ്ലമബാദ്‌: പതിനായിരക്കണക്കിന്‌ ആളുകളുടെ വിലാപങ്ങള്‍ക്കിടയില്‍ സിന്ധ്‌ പ്രവിശ്യയിലെ സ്വന്തം മണ്ണിലെ കബറിടത്തില്‍ പാക്‌ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മൃതദേഹം സംസ്‌കരിച്ചു.

ലാര്‍ക്കാനയില്‍ നിന്നും മുപ്പത്‌ കിലോമീറ്റര്‍ അകലെ ഭൂട്ടോ കുടുംബത്തിന്റെ ജന്മഗ്രാമമായ നൗദേറയിലെ ഖാരി ഖുദാ ബക്ഷിലാന്‌ ബേനസീറിന്റെ ഖബറടക്കച്ചടങ്ങുകള്‍ നടന്നത്‌. പിതാവും പാക്‌ മുന്‍ പ്രധാനമന്ത്രിയുമായിരുന്ന സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ഖബറിന്‌ തൊട്ടടുത്തു ഭൂട്ടോ മ്യൂസോളിയത്തിലാണ്‌ ബേനസീറിന്റെ ഖബറിടവും ഒരുങ്ങിയത്‌.

1988ല്‍ ബേനസീര്‍ ആദ്യതവണ പ്രധാനമന്ത്രിയായപ്പോഴാണ്‌ ഭൂട്ടോ മ്യുസോളിയം പണികഴിപ്പിച്ചത്‌. ബേനസീറിന്റെ സഹോദരന്‍മാരുടെയും മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്‌ ഇവിടെയാണ്‌. പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി പതാകയില്‍ പൊതിഞ്ഞ ബേനസീറിന്റെ ശവപേടകം കല്ലറയിലേക്ക്‌ താഴ്‌ത്തിയപ്പോള്‍ ഭര്‍ത്താവും മക്കളും വികാരാധീനരായി.

ബേനസീറിന്റെ കുടുംബഭവനത്തില്‍ നിന്നും ഖബറിടം വരെയുള്ള അഞ്ചുകീലോമീറ്റര്‍ ദൂരം ജനങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. രണ്ടുമണിക്കൂറെടുത്താണ്‌ ബേനസീറിന്റെ മൃതദേഹവുമായെത്തിയ ആംബുലന്‍സ്‌ ഈ ദൂരം പിന്നിട്ടത്‌. ഖബറിട സമുച്ചയത്തിന്‌ പുറത്ത്‌ ജനക്കൂട്ടം പ്രസിഡന്റ്‌ പര്‍വേശ്‌ മുഷറഫിനെതിരെ മുദ്രാവാക്യം മുഴക്കുകയും ബേനസീറിനെയോര്‍ത്ത്‌ വിലപിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X