Get Updates
Get notified of breaking news, exclusive insights, and must-see stories!

കാശ്മീരിന് പ്രത്യേക കറന്‍സി: ധനമന്ത്രി വിവാദത്തില്‍

ദില്ലി: ജമ്മു കാശ്‌മീരിന്‌ പ്രത്യേക കറന്‍സി നിലവില്‍ വരുമെന്ന്‌ അഭിപ്രായപ്പെട്ട സംസ്ഥാന ധനമന്ത്രി താരീഖ്‌ ഹമീദ്‌ കാറയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കാന്‍ ആവശ്യമുയരുന്നു.

കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായ പിഡിപിയുടെ മന്ത്രി നടത്തിയ പരാമര്‍ശം വെട്ടിലാക്കിയിരിക്കുന്നത്‌ കോണ്‍ഗ്രസിനെയാണ്‌.

ജമ്മു കാശ്‌മീര്‍ ബാങ്കിന്റെ 2008ലെ കലണ്ടര്‍ പുറത്തിറക്കുന്ന വേളയില്‍ ഒരു ചോദ്യത്തിന്‌ മറുപടിയായാണ്‌ കാറ പ്രത്യേക കറന്‍സിയെക്കുറിച്ച്‌ പരാമര്‍ശം നടത്തിയത്‌.

കാശ്‌മീരിന്‌ സ്വയം ഭരണം ലഭിച്ചതിനു ശേഷം അതിനെക്കുറിച്ചാലോചിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ധനമന്ത്രിയെ പുറത്താക്കാന്‍ ഒട്ടേറെ കേന്ദ്രങ്ങളില്‍ നിന്ന്‌ മുഖ്യമന്ത്രി ഗുലാം നബി ആസാദ്‌ നേരിടുന്നുണ്ട്‌. കാറയെ മന്ത്രി സഭയില്‍ നിന്നും പുറത്താക്കണമെന്ന്‌ ബിജെപി ആവശ്യപ്പെട്ടു.

മന്ത്രിയുടെ പ്രസ്‌താവനയ്‌ക്കെതിരെ കാശ്‌മീരില്‍ ബിജെപി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുന്നുണ്ട്‌. കാശ്‌മീരിന്‌ പ്രത്യേക കറന്‍സി വേണമെന്ന നിലപാട്‌ ഒരിക്കലും അംഗീകരിക്കാന്‍ സാധിയ്‌ക്കില്ലെന്ന്‌ ബിജെപി വക്താവ്‌ രവി ശങ്കര്‍ പ്രസാദ്‌ പറഞ്ഞു.

പ്രത്യേക കറന്‍സി വേണമെന്ന മന്ത്രിയുടെ പ്രസ്‌താവന ഭരണഘടന തത്വങ്ങള്‍ക്ക്‌ വിരുദ്ധമാണെന്ന്‌ കോണ്‍ഗ്രസ്‌ വക്താവ്‌ അഭിഷേക്‌ സിങ്‌വി വ്യക്തമാക്കി.

സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സ്‌ സംഭവം വിവാദമാക്കിയിട്ടില്ല.

മുഴുവന്‍ രാഷ്ട്രീയക്കാരനല്ലാത്ത ഒരാളുടെ പ്രതികരണം മാത്രമാണ്‌ ഇതെന്നാണ്‌ നാഷണല്‍ കോണ്‍ഫറന്‍സ്‌ നേതാവ്‌ ഫാറൂഖ്‌ അബ്ദുള്ള ഇതിനെക്കുറിച്ച്‌ പ്രതികരിച്ചത്‌. സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ താന്‍ ഗൗരവമില്ലാത്ത പ്രസ്താവനയാണ് നടത്തിയതെന്ന് കാറ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+