92 കാരിയെ പൊലീസ് വലിച്ചിഴച്ച് കോടതിയിലെത്തിച്ചു
ഭധ്രക്(ഒറീസ): വിധവയായ 92കാരിയെ പൊലീസ് വലിച്ചിഴച്ചിഴച്ചു കോടതിയിലെത്തിച്ചതായി പരാതി. സ്‌ത്രീധന പീഡനക്കേസില്‍ പ്രതിയാക്കപ്പെട്ട വിധവയെയാണ് ഒറീസ പൊലീസ് വലിച്ചിഴച്ച് കോടതിയിലെത്തിച്ചത്.
നേരാംവണ്ണം എഴുന്നേറ്റ് നില്‍ക്കാന്‍പോലും കഴിയാത്ത വൃദ്ധയായ ബദന്‍ ദേവിയ്‌ക്ക വേണ്ട ഒരു സൗകര്യങ്ങളും നല്‍കാതെയും മാനുഷിക മൂല്യങ്ങള്‍ പരിഗണിക്കാതെയുമാണ് പൊലീസുകാര്‍ പെരുമാറിയത്.
മരുമകള്‍ ശാന്തി ലത നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ബദന്‍ ദേവിയെയും മകള്‍ മിനതീ(40)യെയും ഇച്ചാപ്പൂര്‍ ഗ്രാമത്തില്‍ നിന്നും പൊലീസ് അറസ്റ്റുചെയ്‌തത്. കോടതിയില്‍ ഹാജരാക്കിയ ഇവര്‍ക്ക് ജാമ്യവും ലഭിച്ചിട്ടില്ല.
ഒട്ടേറെ കുറ്റവാളികള്‍ നമുക്കിടയില്‍ സ്വതന്ത്രരായി നടക്കുന്നുണ്ട്. അവര്‍ക്കെതിരെ പൊലീസ് ഒരു നടപടിയും എടുക്കുന്നില്ല. ഇത്രയേറെ പ്രായമായ ഒരു സ്‌ത്രീയ്‌ക്ക് നല്‍കേണ്ട ഒരു പരിഗണനയും ബദന്‍ ദേവിയ്‌ക്ക് അവര്‍ നല്‍കിയില്ല- പൊലീസന്റെ നടപടിയെ കുറ്റപ്പെടുത്തിക്കൊണ്ട് ബദന്‍ ദേവിയുടെ അഭിഭാഷകന്‍ പറഞ്ഞു.
ഭര്‍ത്താവിനും ബന്ധുക്കളും ചേര്‍ന്ന് തന്നെ സ്‌ത്രീധനത്തിന്റെ പേരില്‍ പീഡപ്പിച്ചുവെന്നും ഭര്‍തൃമാതാവ് ഒരിക്കല്‍ തന്നെ തീയിടാന്‍ നോക്കിയെന്നുമാണ് ശാന്തിലത നല്‍കിയ പരാതിയില്‍ പറയുന്നത്
ഇവരുടെ പരാതിയിന്മേല്‍ പൊലീസ് അന്വേഷണം നടത്തുകയും ബദന്‍ ദേവി കുറ്റം ചെയ്‌തിട്ടുണ്ടെന്ന് കണ്ടെത്തുകയും ചെയ്‌തതിനെത്തുടര്‍ന്നാണ് അവരെ അറസ്റ്റുചെയ്‌തത്.
എന്നാല്‍ പീന്നീട് കോടതിയിലുണ്ടായ സംഭവങ്ങള്‍ പൊലീസിന്റെ മുഖച്ഛായ വികൃതമാക്കിയിരിക്കുകയാണ്. ഈ സംഭവത്തെക്കുറിച്ച് താന്‍ അനൗദ്യോഗികമായി അന്വേഷണം നടത്തുമെന്ന് എസ് പി ആന്‍ എന്‍ പത്ര പറഞ്ഞു.












Click it and Unblock the Notifications