Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ കാര്‍ പുറത്തിറങ്ങി

Nano, the one lakh car from Tataദില്ലി : സമയം 11 മണി. കൗതുകവും ആകാംക്ഷയും മുറ്റി നിന്ന ആയിരക്കണക്കിന് കണ്ണുകള്‍ക്ക് മുന്നിലേയ്ക്ക് രത്തന്‍ ടാറ്റ ആ കാര്‍ ഓടിച്ചെത്തി. ഒരു ലക്ഷത്തിന്റെ കാര്‍ നേരില്‍ കാണാനുളള കോടിക്കണക്കിന് കണ്ണുകളുടെ മോഹം സഫലമായ മുഹൂര്‍ത്തം.

ജനങ്ങളുടെ കാര്‍ എന്ന നേരത്തെ പേരുവീണ ഈ കാര്‍ മോഡലിന് ടാറ്റ നല്‍കിയ പേര് നാനോ എന്നാണ്. രത്തന്‍ ടാറ്റയുടെ സ്വപ്നം ഇനി ഇന്ത്യയിലെ ഇടത്തരക്കാരുടെ സ്വപ്നം. ഈ കാര്‍ വാങ്ങാന്‍ മനസുകൊണ്ട് ഇപ്പോഴേ തീരുമാനമെടുത്ത എല്ലാവര്‍ക്കും കാര്‍ എത്തിക്കാനാവുമോ എന്ന വെല്ലുവിളിയാണ് ഇനി ടാറ്റയെ കാത്തിരിക്കുന്നത്.

സിറ്റിയില്‍ 22 കിലോമീറ്ററും ഹൈവേയില്‍ 26 കിലോമീറ്ററുമാണ് കമ്പനി അവകാശപ്പെടുന്ന മൈലേജ്. മാരുതി 800ന്റേതിന് സമാനമായ 33 ബിഎച്ച്പി എഞ്ചിനാണ് പുതിയ കാറിന്റേത്. 30 ലിറ്റര്‍ പെട്രോള്‍ ടാങ്കും നാലു ഗിയറുകളുമാണ് നാനോയ്ക്ക്. പവര്‍ സ്റ്റീയറിംഗ് സൗകര്യം ഉണ്ടായിരിക്കുന്നതല്ല.

ചുവപ്പ്, മഞ്ഞ, വെളളി നിറങ്ങളില്‍ കാര്‍ ലഭ്യമാകും. മോട്ടോര്‍ ബൈക്കുകളില്‍ യാത്ര ചെയ്തു മടുത്ത ഇന്ത്യയിലെ മധ്യവര്‍ഗ കുടുംബത്തെയാണ് പുതിയ കാറിലൂടെ ടാറ്റ ലക്ഷ്യമിടുന്നത്.

മാരുതി 800നെ അപേക്ഷിച്ച് ഏതാണ്ട് 21 ശതമാനം അധികം സ്ഥലം കാറിനകത്തുണ്ട്.

ഒരു ലക്ഷം രൂപ ഷോറൂം വിലയുളള ഈ കാര്‍ പുറത്തെത്തിക്കുന്നതിലൂടെ താന്‍ വാക്കു പാലിക്കുകയാണെന്ന് രത്തന്‍ ടാറ്റ വ്യക്തമാക്കി. ഏതാണ്ട് 1500 കോടി രൂപയാണ് ഈ കാര്‍ പ്രോജക്ടിനായി ടാറ്റ ഇതുവരെ മുടക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+