Get Updates
Get notified of breaking news, exclusive insights, and must-see stories!

പിളര്‍ന്ന ബ്രാഞ്ചു കമ്മിറ്റികള്‍, ഒറ്റക്കെട്ടായി സംസ്ഥാനക്കമ്മിറ്റി!

ചുരുക്കത്തില്‍ ബ്രാഞ്ച് കമ്മിറ്റികള്‍ മുതല്‍ കൊടികുത്തി വാണ വിഭാഗീയത നല്‍കിയ കരുത്തുമായാണ് പിണറായി രഥം കോട്ടയത്തേയ്ക്ക് ഉരുളുന്നത്. എതിര്‍ഗ്രൂപ്പായി ചാപ്പകുത്തി പുറത്താക്കപ്പെട്ടവരുടെയും അകറ്റി നിര്‍ത്തപ്പെട്ടവരുടെയും മനസില്‍ പകയുടെ കനലുകള്‍ നീറുകയാണ്. ഏത് സാഹചര്യത്തിലാണ് അത് കാട്ടുതീയായി മാറുന്നതെന്ന കാര്യം കണ്ടുതന്നെ അറിയണം.

സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി നില്‍ക്കുമ്പോള്‍ ബ്രാഞ്ച് ലോക്കല്‍ ഏരിയാ കമ്മിറ്റികള്‍ അക്ഷരാര്‍ത്ഥത്തില്‍ പിളര്‍ന്ന് മാറി. സ്ഥാനം നഷ്ടപ്പെട്ടവരുടെയും ഒതുക്കപ്പെട്ടവരുടെയും മനസിലെ കനലുകള്‍ അത്രവേഗം അണയില്ല. അച്ചടക്കത്തിന്റെ പച്ചവെളളം ഒഴിച്ച് കെടുത്താവുന്നതല്ല അവ. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് പല പ്രാദേശിക സിപിഎം നേതാക്കളുടെയും രാഷ്ട്രീയ വാട്ടര്‍ലൂ ആവുമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല.

ഏറ്റവും ഒടുവില്‍ പൂര്‍ത്തിയായ കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. കണ്ണൂര്‍ പാര്‍ട്ടി പൂര്‍ണമായും പിണറായിക്കൊപ്പം നിലയുറപ്പിച്ചു. പി ശശി ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ മലപ്പുറം സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയില്‍ ഏറ്റവുമധികം പഴി കേട്ട പി ശശിയെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി ഏകകണ്ഠമായി തിരഞ്ഞെടുത്തതും ഒരു മുന്നറിയിപ്പാണ്. ഇന്ത്യയില്‍ തന്നെ സിപിഎമ്മിന് ഏറ്റവും കൂടുതല്‍ മെമ്പര്‍ഷിപ്പ് ഉളള ജില്ലയാണ് കണ്ണൂര്‍. നൂറു ശതമാനം പിന്തുണയാണ് ഈ ജില്ലയില്‍ പിണറായി വിഭാഗത്തിന് ലഭിച്ചത്.

ശശിക്കെതിരെ മലപ്പുറം സമ്മേളനത്തില്‍ ഉടനീളം ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഔദ്യോഗികപക്ഷം പുല്ലുവില പോലും കല്‍പ്പിക്കുന്നില്ല എന്ന് ഈ ജില്ലാ സമ്മേളനം സാക്ഷ്യപ്പെടുത്തുന്നു.

ഇന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി നാളത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എന്ന സമവാക്യം അനുസരിച്ചാണെങ്കില്‍ പി ശശി സിപിഎം സംസ്ഥാന സെക്രട്ടറിയാവുമെന്ന കാര്യത്തിലും തര്‍ക്കമില്ല.

വിഎസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുളള വിമതപക്ഷത്തിന് മൂന്ന് ജില്ലാ കമ്മിറ്റികളില്‍ മാത്രമാണ് സ്വാധീനം. പത്തനംതിട്ട, എറണാകുളം, കൊല്ലം എന്നീ ജില്ലകളില്‍ മാത്രമാണ് വിഎസ് പക്ഷം സ്വാധീനം നിലനിര്‍ത്തിയത്. വയനാട് ജില്ലയിലെ ഭൂരിപക്ഷം പേരും തങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് അവര്‍ കരുതുന്നുമുണ്ട്.

എക്കാലത്തും വിഎസിന്റെ ശക്തികേന്ദ്രമായിരുന്ന തിരുവനന്തപുരം ജില്ല അട്ടിമറിച്ചതാണ് പിണറായി പക്ഷം നേടിയ ഏറ്റവും വലിയ വിജയം. വിഎസിനോടൊപ്പം ഉറച്ചു നിന്ന ഇടുക്കിയും ഔദ്യോഗിക പക്ഷത്തേയ്ക്ക് ചാഞ്ഞു.

പിണറായി വിജയന്റെ സംഘാടന മികവും ആജ്ഞാശക്തിയും ഒരിക്കല്‍കൂടി കേരളം കണ്ടറിഞ്ഞ ഒരു സമ്മേളന കാലത്തിനാണ് കോട്ടയത്ത് പരിസമാപ്തിയാവുന്നത്. സിപിഎമ്മിനും അതിന്റെ പിന്നില്‍ അണിനിരന്നിരിക്കുന്ന ജനലക്ഷങ്ങള്‍ക്കും ഈ സമ്മേളനം നല്‍കിയ നേട്ടമെന്ത് എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടത് കാലമാണ്.

മുന്‍പേജില്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+