Get Updates
Get notified of breaking news, exclusive insights, and must-see stories!

മദനി ലീഗ് വൈരം വെടിയുന്നു?

പെരിന്തല്‍മണ്ണ : അബ്ദുന്നാസര്‍ മദനിയുടെ ലീഗ് വൈരം അലിയുകയാണോ? സാമുദായിക ഉന്നമനത്തിനായി മുസ്ലിം ലീഗ് മുന്നിട്ടിറങ്ങിയാല്‍ പിഡിപിയുടെ പിന്തുണയുണ്ടാവുമെന്ന മദനിയുടെ പ്രസ്താവനയ്ക്കു പിന്നില്‍ പുതിയ രാഷ്ട്രീയ സഖ്യത്തിനുളള ക്ഷണം കാണുകയാണ് നിരീക്ഷകര്‍.

മാറാട് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതില്‍ ഇടതു സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളാണ് പിഡിപി നേതാവിനെ പ്രകോപിപ്പിച്ചത്. സംസ്ഥാനത്തിന്റെ വ്യവഹാര ചരിത്രത്തിലെ ഏറ്റവും കര്‍ശനമായ ഉപാധികളോടെയാണ് മാറാട് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചത്. മുസ്ലിംലീഗിനോട് രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെടാന്‍ ഇതാണ് മദനി കാരണമായി പറയുന്നത്.

മലപ്പുറത്ത് തിരൂര്‍ക്കാട് ഇലാഹിയാ കോളെജിന്റെ വാര്‍ഷികാഘോഷത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മദനി. കേന്ദ്രമന്ത്രി ഇ അഹമ്മദാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്.

സംസ്ഥാന രാഷ്ട്രീയത്തില്‍ കുറച്ചുനാളായി മുസ്ലിംലീഗിന്റെ ശബ്ദം അപ്രസക്തമായിരിക്കുകയാണ്. ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുകളെയാകട്ടെ, സമൂഹം വീക്ഷിക്കുന്നത് പുച്ഛത്തോടെയും. വിമോചനസമരത്തെക്കുറിച്ചുളള ചര്‍ച്ചകളില്‍ കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം രാഷ്ട്രീയ നിരീക്ഷകര്‍ പരിഹാസത്തോടെയാണ് ശ്രവിച്ചത്.

ഈ സാഹചര്യത്തില്‍ ഇടതു പാളയത്തില്‍ നിന്ന് മദനിയെ അടര്‍ത്തിയെടുക്കുന്നത് ലീഗിന് ഗുണം ചെയ്യും. ലീഗിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധപക്ഷത്തിന്റെ നേതാവായാണ് കേന്ദ്രമന്ത്രി ഇ അഹമ്മദ് അറിയപ്പെടുന്നത്. അഹമ്മദിനൊപ്പം മദനി വേദി പങ്കിട്ടത് യാദൃച്ഛികമാകാന്‍ ഇടയില്ലെന്നാണ് കരുതപ്പെടുന്നത്.

മദനിയുടെയും അഹമ്മദിന്റെയും പൊതു ശത്രു ലീഗ് ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടിയാണ്. സമുദായത്തിന്റെ ഐക്യത്തിന് ലീഗ് മുന്നിട്ടിറങ്ങിയാല്‍ പിഡിപി പിന്തുണയ്ക്കുമെന്ന പ്രസ്താവന, മുസ്ലിം സമുദായത്തിനുളളിലെ രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമിട്ടാണ്. മദനി അഹമ്മദ് സഖ്യത്തിന്റെ മേല്‍ക്കൈയോടെ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ലീഗിലെ കുഞ്ഞാലിക്കുട്ടി വിഭാഗം സംശയത്തോടെയാണ് വീക്ഷിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+