കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തു ലക്ഷം പേരെ കൊന്ന സുഹാര്‍ത്തോയ്‌ക്ക്‌ അന്ത്യം

  • By Staff
Google Oneindia Malayalam News

Suharthaoജക്കാര്‍ത്ത: ചരിത്രത്തിലെ ഏറ്റവും ക്രൂരനായ പട്ടാള മേധാവികളില്‍ ഒരാളായിരുന്ന മുഹമ്മദ്‌ സുഹാര്‍ത്തോ(86) അന്തരിച്ചു.

30 വര്‍ഷത്തോളം ഉരുക്കുമുഷ്ടി കൊണ്ട്‌ ഇന്തോനേഷ്യയെ ഭരിച്ച മുന്‍ പ്രസിഡന്റ് ഞായറാഴ്‌ച പ്രാദേശിക സമയം ഉച്ചയ്‌ക്ക്‌ 1.20നാണ്‌ അന്തരിച്ചത്‌. വാര്‍ദ്ധക്യ സംബന്ധമായ അസുഖങ്ങളാണ്‌ മരണകാരണമെന്ന്‌ ഡോക്ടര്‍മാര്‍ അറിയിച്ചു.

രണ്ടാം മഹാലോക യുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും ക്രൂരനായ സ്വേഛാധിപധികളില്‍ ഒരാളായ സുഹാര്‍ത്തോ ഇന്തോനേഷ്യയിലെ കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്താന്‍ നേതൃത്വം നല്‌കയയാളാണ്‌.

സൈനിക ജനറലായിരിക്കേ ഇന്ത്യനേഷ്യയുടെ ആദ്യ പ്രസിഡന്റായിരുന്ന സുകാര്‍ണോയെ അട്ടിമറിച്ചാണ്‌ സുഹാര്‍ത്തോ ഭരണത്തിലെത്തിയത്‌. മുപ്പതു വര്‍ഷം നീണ്ടു നിന്ന ഭരണ കാലയളവില്‍ 10 ലക്ഷത്തോളം രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തിയെന്നാണ്‌ കണക്കാക്കപ്പെടുന്നത്‌.

എതിരാളികളെ കൊന്നൊടുക്കുന്നതില്‍ സുഹാര്‍ത്തോയ്‌ക്ക്‌ പിന്തുണ നല്‌കിയിരുന്നത്‌ അമേരിക്കന്‍ ചാരസംഘടനയായിരുന്ന സിഐഎ ആയിരുന്നുവെന്ന്‌ പരസ്യമായ രഹസ്യമായിരുന്നു.

കൊലകളുടെ എണ്ണത്തിലൂടെ മാത്രമല്ല, അഴിമതി നടത്തിയതിലൂടെയും സുഹാര്‍ത്തോ കുപ്രസിദ്ധിയാര്‍ജ്‌ജിച്ചിരുന്നു. സാധാരണ കാര്‍ഷിക കുടുംബത്തില്‍ ജനിച്ച സുഹാര്‍ത്തോ 1998ല്‍ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന ഭരണത്തില്‍ നിന്നും പുറത്താകുമ്പോഴുള്ള സമ്പാദ്യം ഏകദേശം 3500 കോടി ഡോളര്‍ (1,40,000 കോടി രൂപ) യായിരുന്നു.

തനിക്കെതിരെയുള്ള കേസുകളില്‍ നിന്നും രക്ഷപ്പെടുന്നതിനുള്ള വഴികള്‍ ഒരുക്കി വെച്ചാണ്‌ സുഹാര്‍ത്തോ ഭരണം ഒഴിഞ്ഞത്‌. പിന്നീട്‌ 2001ല്‍ സുഹാര്‍ത്തോയ്‌ക്കെതിരെ കേസുകള്‍ വന്നുവെങ്കിലും പ്രായധിക്യമെന്ന കാരണത്താല്‍ കേസുകളില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X