കോളയില്‍ പുകയില; 15000 രൂപ പിഴ നല്‍കാന്‍ വിധി
ചണ്ഡിഗഡ്: കൊക്കക്കോള കുപ്പിയില്‍ നിന്നും പുകയില ലഭിച്ച സംഭവത്തില്‍ പട്യാല ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം കോള കമ്പനിയ്‌ക്ക് 15,000 രൂപ പിഴ വിധിച്ചു.
കേസ് ഫയല്‍ ചെയ്‌ത തിയ്യതി മുതല്‍ ഒമ്പത് ശതമാനം പലിശ നിരക്കില്‍ 15,000 രൂപ നല്‍കാനാണ് വിധി. 2006ല്‍ പട്യാല സ്വദേശിയായ കന്‍വര്‍ മന്‍ജിത് സിംങ് ആണ് കോള കമ്പനിയ്‌ക്കും കടയുടമയ്‌ക്കുമെതിരെ കേസ് ഫയല്‍ ചെയ്‌തത്.
2004 മെയ് മാസത്തിലാണ് സിംങ് ആറ് കുപ്പി കൊക്കക്കോള വാങ്ങിയത്.ഇതിലൊന്നിലാണ് പുകയില കണ്ടെത്തിയത്. ഉടന്‍തന്നെ കടയുടമയുടെയും കൊക്കക്കോള വിതരണക്കാരെയും കാര്യമറിയിച്ചെങ്കിലും കടയുടമയില്‍ നിന്നോ പ്രാദേശിക വിതരണക്കാരില്‍ നിന്നോ അനുകൂല നടപടി ഉണ്ടായില്ല.
തുടര്‍ന്നാണ് സിംങ് ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. കൊക്കക്കോളയുടെ ഇന്ത്യന്‍ പ്രസിഡന്റുമായും അറ്റ്‌ലാന്ററിയെ ഹെഡ് ക്വാട്ടേഴ്‌സുമായും സിംങ് നിരന്തരം ബന്ധപ്പെട്ടിടും യാതൊരു ഫലവുമുണ്ടായിരുന്നില്ലെന്നും സിംങ് പരാതിപ്പെട്ടിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications