വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍
പട്ടാന്‍: കോളെജ് വിദ്യാര്‍ഥിനികളെ അധ്യാപകര്‍ പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച് ഗുജറാത്തിലെ പട്ടാനില്‍ വന്‍ പ്രതിഷേധം. പ്രക്ഷോഭകാരികള്‍ പട്ടാന്‍ നഗരത്തിലെ വ്യാപാരസ്ഥാപനങ്ങളും മറ്റും ബലമായി അടപ്പിച്ച് ഹര്‍ത്താല്‍ ആചരിച്ചു.
അതെ സമയം ആരോപണ വിധേയരായ ആറ് അധ്യാപകരെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്യാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടു. കോളെജില്‍ വനിത അധ്യാപകരെ നിയമിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‌കിയിട്ടുണ്ട്.
പീഡനത്തിനിരയായ വിദ്യാര്‍ഥി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറം ലോകമറിഞ്ഞത്.
ഗ്രേസ് മാര്‍ക്ക് നല്‌കാമെന്ന് പ്രലോഭിപ്പിച്ച് കോളെജിലെ വിദ്യാര്‍ഥിനികളെ അധ്യാപകര്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. കോളെജിലെ വേറെ ചില പെണ്‍കുട്ടികളും പീഡനത്തിനിരയായിട്ടുണ്ടെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തെക്കുറിച്ച് ജൂഡീഷ്യല്‍ അന്വേഷണത്തിനും മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉത്തരവിട്ടു. പീഡനത്തിനിരയായ പെണ്‍കുട്ടിയ്‌ക്ക് ഒരു ലക്ഷം സഹായധനമായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവമറിഞ്ഞയുടനെ രോഷാകുലരായ വിദ്യാര്‍ഥികളും രക്ഷിതാക്കളും ചേര്‍ന്ന് കോളെജ് തല്ലി തകര്‍ക്കുകയും സംഭവത്തിലുള്‍പ്പെട്ട അധ്യാപകരെ മര്‍ദിക്കുകയും ചെയ്‌തിരുന്നു.
ആരോപണ വിധേയരായ അധ്യാപകരെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്ന് പ്രക്ഷോഭകാരികള്‍ ആവശ്യമുന്നിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications