രോഗികളുടെ നഗ്നചിത്രമെടുത്ത ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി
ചെന്നൈ: ചകിത്സയ്‌ക്കെത്തിയ യുവതികളുടെ നഗ്നചിത്രങ്ങളെടുത്ത് ഇന്റര്‍നെറ്റില്‍ പ്രസിദ്ധപ്പെടുത്തിയ കേസില്‍ എല്ലുരോഗവിദഗ്‌ധനായ ഡോക്ടര്‍ പി. പ്രകാശ് കുറ്റക്കാരനാണെന്ന അതിവേഗ കോടതി വിധിച്ചു.
കൂട്ടുപ്രതികളായ ആസിഫ്, വിജയന്‍, ശരവണന്‍ എന്നിവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കേസിലെ മറ്റൊരു പ്രതിയായ നിക്‌സണെ കോടതി വിട്ടയച്ചു. കുറ്റവാളികളുടെ ശിക്ഷ വ്യാഴാഴ്‌ച പ്രഖ്യാപിച്ചേയ്‌ക്കും. നിക്‌സണ്‍ ഒഴികെയുള്ള പ്രതികള്‍ ആറു വര്‍ഷമായി ജയിലില്‍ കഴിയുകയാണ്.
പാലക്കാട് സ്വദേശിയാണ് പി പ്രകാശ്. 2001 ഡിസംബര്‍ 14നാണ് പുതുച്ചേരിയിലെ ഗണേശന്‍ എന്ന യുവാവ് അണ്ണാനഗറില്‍ ആശുപത്രി നടത്തുകയായിരുന്ന ഡോക്ടര്‍ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് ഇയാളെയും സഹായികളെയും പൊലീസ് അറസ്റ്റുചെയ്‌തു. ആശുപത്രിയില്‍വച്ച് പാവപ്പെട്ട യുവതികളുടെയും യുവാക്കളുടെയും വീഡിയോ ചിത്രങ്ങള്‍ എടുത്ത് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കാനായി വിറ്റു എന്നതാണ് ഇവര്‍ക്കെതിരായ കുറ്റം.
പ്രകാശ് ഉള്‍പ്പെടെ നാലുപേര്‍ക്ക് ആറു വര്‍ഷം കഠിന തടവുശിക്ഷ വിധിച്ചു. അതേസമയം കേസിലെ അഞ്ചാം പ്രതിയായ നിക്‌സണെ കുറ്റവിമുക്തനാക്കി. സിറ്റി സെഷന്‍സ് കോടതിയിലാണ് ആദ്യം ഈ കേസ് പരിഗണനയ്‌ക്കു വന്നത്. പിന്നീട് കേസ് അതിവേഗ കോടതിയിലേയ്‌ക്ക് മാറ്റി.
പ്രകാശ് നിരവധി ജാമ്യാപേക്ഷകള്‍ കോടതിയില്‍ സമര്‍പ്പിച്ചുവെങ്കിലും അവയൊക്കെ തള്ളി. കേസില്‍ വാദം കേട്ട അതിവേഗ കോടതി ജഡ്‌ജി രാധ നിക്‌സണെ കുറ്റവിമുക്തനാക്കി ബാക്കി നാലു പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ക്ക് പുറമെ ഐടി ആക്ട് പ്രകാരം കൂടിയായിരുന്നു കേസ്.
1991 മുതല്‍ 2001ല്‍ പിടിയിലാകുന്നതുവരെ അണ്ണാനഗറിലുള്ള ക്ലിനിക്കും വസതിയും കേന്ദ്രമാക്കി ഇയാള്‍ നുറു കണക്കിന് കോളെജ് വിദ്യാര്‍ത്ഥിനികളുടെയും സ്‌ത്രീകളുടെയും അശ്ലീല വീഡിയോകളും നഗ്നചിത്രങ്ങളും എടുത്തിരുന്നവത്രേ. വന്‍ തുക വാഗ്‌ദാനം ചെയ്‌തായിരുന്നു സ്‌ത്രീകളെ പ്രലോഭിപ്പിച്ചിരുന്ന്. അമേരിക്കയിലുള്ള സഹോദരന്‍ വഴി നീലച്ചിത്ര നിര്‍മ്മാണത്തിലൂടെ ഇയാള്‍ വന്‍തുക സമ്പാദിച്ചിട്ടുണ്ടെന്നാണ് കരുതുന്നത്.












Click it and Unblock the Notifications