മന്ത്രിയുടെ നായയ്‌ക്ക് മൃഗാശുപത്രിയില്‍ വിഐപി ചികിത്‌സ
തിരുവനന്തപുരം: നായയായി ജനിക്കണമെങ്കില്‍ മന്ത്രിയുടെ നായയായിട്ടു വേണം. തലസ്ഥാനത്തെ ഒരു മൃഗാശുപത്രിയല്‍ മന്ത്രിയുടെ നായയ്‌ക്ക് കിട്ടുന്ന പരിചരണം കണ്ടവര്‍ ചിന്തിക്കുന്ന കാര്യമാണിത്.
പനി ബാധിച്ചതിനെ തിരുവനന്തപുരത്തെ പേട്ട മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ച ഭക്ഷ്യമന്ത്രി സി. ദിവാകരന്റെ വളര്‍ത്തു നായയ്ക്ക് വിഐപി വിഐപി പരിചരണമാണ് ആശുപത്രിയല്‍ നിന്നും കിട്ടുന്നത്.
104 ഡിഗ്രി പനിയും വയറുവേദനയെയും തുടര്‍ന്നാണ് നായയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രിയും മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടറും കൂടിയായിരുന്നു നായയെ ആശുപത്രിയില്‍ എത്തിച്ചത്.
വിഐപി വാര്‍ഡില്‍ 11ാം നമ്പര്‍ മുറിയിലാണ് ഡാല്‍മേഷ്യന്‍ ഇനത്തില്‍ പെട്ട നായയുടെ താമസം. രോഗിയെ കാണാനായി മന്ത്രി ഇടക്കിടെ വരുന്നുമുണ്ട്.
രാജകീയ ഭക്ഷണമാണ് നായയുടെ മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാവിലെ പാലും ബിസ്‌ക്കറ്റും റൊട്ടിയും ഉച്ചയ്‌ക്ക് ബിരിയാണിയുമാണ് നായയ്‌ക്ക് നല്‌കുന്നത്.












Click it and Unblock the Notifications