Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളികള്‍ അസംതൃപ്‌തര്‍

Gulfദുബായ്‌: ഗള്‍ഫ്‌ രാജ്യങ്ങളിലെ തൊഴിലാളികളില്‍ ഏറ്റവും സംതൃപ്‌തി കുറഞ്ഞവര്‍ ഇന്ത്യക്കാരും പാകിസ്ഥാന്‍കാരുമാണെന്ന്‌‌ സര്‍വെ.

അറേബ്യന്‍ ബിസിനസ്‌ വെബ്‌സൈറ്റ്‌ തൊഴിലാളികളുടെ വേതനവുമായി ബന്ധപ്പെട്ട്‌ നടത്തിയ സര്‍വെയില്‍ 69 ശതമാനം ഇന്ത്യക്കാരും പാകിസ്‌താന്‍കാരും തങ്ങളുടെ ഇപ്പോഴത്തെ വേതനത്തിലും തൊഴിലിലും സംതൃപ്‌തരല്ലെന്ന്‌ കണ്ടെത്തിയത്‌.

ഇത്‌ കൂടാതെ ഇവര്‍ തങ്ങളുടെ ഇപ്പോഴുള്ള ജോലി ഉപേക്ഷിയ്‌ക്കാനും താത്‌പര്യപ്പെടുന്നുണ്ട്‌. ഏഴായിരം പേര്‍ പങ്കെടുത്ത സര്‍വെയില്‍ 16% ഇന്ത്യക്കാരും 13% പാകിസ്ഥാന്‍കാരും മാത്രമാണ്‌ നിലവിലുള്ള തൊഴിലില്‍ സംതൃപ്‌തിയുള്ളതായി കണ്ടെത്തിയിട്ടുള്ളത്‌.

ഗള്‍ഫ്‌ മേഖലയിലെ മൂന്നില്‍ രണ്ടു ഭാഗം തൊഴിലാളികളും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം തങ്ങളുടെ തൊഴില്‍ ഉപേക്ഷിയ്‌ക്കാന്‍ താത്‌പര്യപ്പെടുന്നതായും ഞായറാഴ്‌ച പുറത്തു വിട്ട സര്‍വെ റിപ്പോര്‍ട്ടിലുണ്ട്‌.

ഗള്‍ഫ്‌ രാഷ്ട്രങ്ങളിലെ തൊഴില്‍ സ്വപ്‌നങ്ങളില്‍ മങ്ങലേല്‌പിയ്‌ക്കുന്ന കാര്യങ്ങളാണ്‌ സര്‍വെയിലൂടെ പുറത്തു വന്നിരിയ്‌ക്കുന്നത്‌. ആറൂ ഗള്‍ഫ്‌ രാഷ്ട്രങ്ങളിലായി അമ്പത്‌ ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികള്‍ ഉണ്ടെന്നാണ്‌ കണക്കാക്കപ്പെട്ടിരിയ്‌ക്കുന്നത്‌.

ഡോളറിന്റെ വിലയിടിവ്‌ ഗള്‍ഫ്‌ രാജ്യങ്ങളുടെ സാമ്പത്തിക വ്യവസ്ഥയെ സാരമായി ബാധിച്ചിരുന്നു. ഗള്‍ഫ്‌ രാജ്യങ്ങളിലെ പണപ്പെരുപ്പ നിരക്ക്‌ കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ്‌ ഉയരത്തിലെത്തിയിരുന്നു.

ഖത്തര്‍ 14%, ഒമാന്‍-7.7%, കുവൈത്ത്-6.2% ‌, സൗദി അറേബ്യ-6% എന്നിങ്ങനെയായിരുന്നു പണപ്പെരുപ്പ്‌ നിരക്ക്‌. പത്തൊമ്പതു വര്‍ഷത്തെ ഉയര്‍ന്ന പണപ്പെരുപ്പ നിരക്കായിരുന്നു 2007ലേത്‌.

ഉയര്‍ന്ന പണപ്പെരുപ്പത്തെ തുടര്‍ന്ന്‌ വീട്ടു വാടക, നിത്യോപയോഗ സാധനങ്ങള്‍ എന്നിവയ്ക്ക് മുന്പെങ്ങുമില്ലാത്ത വര്‍ദ്ധനവാണ്‌ ഗള്‍ഫില്‍ ഉണ്ടായത്‌. ഈ സാഹചര്യമാണ്‌ തൊഴിലാളികളില്‍ അസംതൃപതി പെരുകാനുള്ള കാരണമെന്ന്‌ ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+