Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍-പവര്‍ ഓഹരി വില കുത്തനെ ഇടിഞ്ഞു

മുംബൈ: ഇന്ത്യയിലെ ഓഹരി വിപണിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിച്ച ഐപിഒ ആയ റിലയന്‍സ് പവറിന്റെ ഓഹരി വില വിപണിയില്‍ ലിസ്റ്റ് ചെയ്ത ദിവസം തന്നെ പത്തു ശതമാനത്തിലേറെ താഴ്ന്നു. വായ്പയെടുത്തും മറ്റും റിലയന്‍സ് പവര്‍ ഐപിഒവിന് അപേക്ഷിച്ച നിക്ഷേപകര്‍ക്ക് ഇത് കനത്ത തിരിച്ചടിയായി.

റിലയന്‍സ് പവര്‍ ലിസ്റ്റ് ചെയ്ത ദിവസമായ തിങ്കളാഴ്ച ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഓപ്പണിംഗ് ബെല്‍ മുഴക്കിയത് റിലയന്‍സ് പവറിന്റെ ചെയര്‍മാന്‍ അനില്‍ അംബാനിയാണ്. 450 രൂപ ഇഷ്യൂ വിലയുള്ള റിലയന്‍സ് പവര്‍ ഓഹരിയുടെ ആദ്യദിവസത്തെ വ്യാപാരം ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ആരംഭിച്ചത് നിക്ഷേപകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കി കൊണ്ട് 547.8 രൂപയ്ക്കാണ്. ഇത് 599.90 രൂപ വരെ ഉയര്‍ന്നു. അതേ സമയം നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ 530 രൂപയ്ക്കാണ് റിലയന്‍സ് പവര്‍ വ്യാപാരം ആരംഭിച്ചത്. അതു തന്നെയായിരുന്നു എന്‍എസ്ഇയിലെ ഈ ദിവസത്തെ ഉയര്‍ന്ന വില. നിക്ഷേപകര്‍ ലാഭമെടുക്കാനായി ഓഹരികള്‍ വില്‍ക്കാന്‍ തുടങ്ങിയതോടെ‍ തുടര്‍ന്ന് ഓഹരി വില കുത്തനെ ഇടിയുന്നതാണ് കണ്ടത്.

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഒരു ഘട്ടത്തില്‍ ഓഹരി വില 386 രൂപ വരെ താഴ്ന്നു. ബിഎസ്ഇയില്‍ 389 രൂപ വരെ താഴ്ന്നു. പിന്നീട് ഇത് 401 രൂപയിലെത്തി.

ലിസ്റ്റ് ചെയ്യുന്ന ദിവസം തന്നെ നൂറ് ശതമാനത്തിലേറെ ഓഹരി വില ഉയരുമെന്ന പ്രതീക്ഷയാണ് റിലയന്‍സ് പവര്‍ ഐപിഒവിന് അപേക്ഷിക്കുന്ന സമയത്ത് നിക്ഷേപകര്‍ക്കുണ്ടായിരുന്നത്. എന്നാല്‍ ജനവരി മൂന്നാം വാരത്തോടെ കരടികളുടെ പിടിയിലമര്‍ന്ന ഓഹരി വിപണിയില്‍ തകര്‍ച്ച തുടരുന്ന സാഹചര്യത്തില്‍ നിക്ഷേപകരുടെ പ്രതീക്ഷകള്‍ തകരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+