Get Updates
Get notified of breaking news, exclusive insights, and must-see stories!

14കാരന്‍ 17 കാരിയെ ബലാത്സംഗം ചെയ്‌തു

ദില്ലി: ദില്ലിക്കടുത്തുള്ള തിലക്‌മാര്‍ഗ്‌ സര്‍ക്കാര്‍ സ്‌കൂളിലെ പതിനാല്‌ വയസുകാരന്‍ സുഹൃത്തും 17 വയസുകാരിയുമായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തു.കേസിലെ പ്രതിയായ ആണ്‍കുട്ടിയെ പോലീസ് അറസ്റ്റു ചെയ്ത് ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കയച്ചു.

ഫെബ്രുവരി 14നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്‌. തിലക്‌മാര്‍ഗില്‍ തന്നെ താമസിയ്‌ക്കുന്ന പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച്‌ മഹില്‍പ്പൂരിലെ ഒരു സുഹൃത്തിന്റെ വസതിയിലെത്തിച്ച പ്രതി അവിടെ വച്ച്‌ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.

പിറ്റേന്ന്‌ പീഡനത്തിനിരയായ പെണ്‍കുട്ടി തന്നെ ദില്ലിയിലെ കാശ്‌മീരി ഗേറ്റ്‌ പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നല്‌കിയതിനെ തുടര്‍ന്നാണ്‌ പോലീസ്‌ കേസെടുത്തത്‌.

സംഭവത്തെ കുറിച്ച്‌ പോലീസ്‌ നല്‌കുന്ന വിശദീകരണം ഇങ്ങനെയാണ്‌. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്‌ കേസിലെ പ്രതിയായ സുഹനുമായി (പേര്‌ മാറ്റമുണ്ട്‌). പെണ്‍കുട്ടി പരിചയമാകുന്നത്‌. ഇതിന്‌ ശേഷം സ്‌കൂളിന്‌ പുറത്തു വെച്ചും ഇവര്‍ പരസ്‌പരം കാണാറുണ്ടായിരുന്നു.

സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പ്‌ സുഹന്‍ പെണ്‍കുട്ടിയെ വസന്ത്‌ കുഞ്ചിലുള്ള തന്റെ വീട്ടിലേക്ക്‌ ക്ഷണിച്ചു. ഇവിടെ സുഹനും എയറോനോട്ടിക്ക്‌ എഞ്ചിനീയറായ സഹോദരിയും മാത്രമാണ്‌ താമസിയ്‌ക്കുന്നത്‌.

രാജസ്ഥാനില്‍ നിന്നുള്ള സുഹന്‍ ആറുമാസം മുമ്പ്‌ പഠിച്ചിരുന്ന സ്‌കൂളില്‍ നിന്ന്‌ പുറത്താക്കിയതിനെ തുടര്‍ന്നാണ്‌ ദില്ലിയിലെത്തിയത്‌. ഫെബ്രുവരി 14ന്‌ വസന്ത്‌കുഞ്ചിലുള്ള വസതിയിലെത്തിയ പെണ്‍കുട്ടിയെയും കൂട്ടി സുഹന്‍ മഹില്‍പൂരിലുള്ള സുഹൃത്തിന്റെ വീട്ടിലേക്ക്‌ പോയി.

മുതിര്‍ന്നവര്‍ ആരുമില്ലാത്ത വീട്ടില്‍ വെച്ച്‌ സുഹന്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു.

രാത്രിയായിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താതതിനെ തുടര്‍ന്ന്‌‌ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിലക്‌മാര്‍ഗ്‌ പോലീസ്‌ സ്റ്റേഷനില്‍ പരാതി നല്കിയിരുന്നു. പിറ്റേന്ന്‌ രാവിലെ പ്രതി തന്നെ പെണ്‍കുട്ടിയെ ഇന്ത്യാ ഗേറ്റിന്‌ സമീപം ഇറക്കി വിട്ടു.

അവിടെ നിന്നും ഒരു സുഹൃത്തിനോടൊപ്പം പെണ്‍കുട്ടി തന്നെ കാശ്‌മീരി പോലീസ്‌ സ്‌റ്റേഷനിലെത്തി പരാതി നല്‌കുകയായിരുന്നു. വൈദ്യ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയ പെണ്‍കുട്ടി ബലാത്സംഗത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്.

ആണ്‍കുട്ടിയ്‌ക്കെതിരെ തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം എന്നീ വകുപ്പുകള്‍ പ്രകാരം കേസ്‌ ചാര്‍ജ്‌ ചെയ്തുവെന്ന് പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+