Get Updates
Get notified of breaking news, exclusive insights, and must-see stories!

എച്ച്‌എംടി ഭൂമി വില്‍പന: പോക്കുവരവ്‌ റദ്ദാക്കേണ്ടെന്ന്‌ എല്‍ഡിഎഫ്‌

തിരുവനന്തപുരം: എച്ച്‌എംടി ഭൂമിയിടപാട്‌ സംബന്ധിച്ച പ്രശ്‌നത്തില്‍ ചീഫ്‌ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്‌ തള്ളി ഭൂമി വില്‍പനയ്‌ക്ക്‌ അവകാശമുണ്ടെന്ന അഡ്വക്കേറ്റ്‌ ജനറലിന്റെ റിപ്പോര്‍ട്ട്‌ അംഗീകരിച്ച്‌ മുന്നോട്ടു പോകാന്‍ ഇടതുമുന്നണി ഏകോപന സമിതി തീരുമാനിച്ചു.

സിപിഐയുടെ രൂക്ഷമായ എതിര്‍പ്പ്‌ അവഗണിച്ചാണ്‌ എല്‍ഡിഎഫ്‌ തീരുമാനമെടുത്തിരിക്കുന്നത്‌. എച്ച്‌എംടി ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പോക്കുവരവ്‌ റദ്ദാക്കണമെന്നും ഇടപാടിന്‌ നിയമസാധുതയുണ്ടെന്ന അഡ്വക്കറ്റ്‌ ജനറലിന്റെ നിയമോപദേശം അസ്വീകാര്യമാണെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ ചൊവ്വാഴ്‌ച വൈകീട്ട്‌ തീരുമാനിച്ചിരുന്നു.

ഇതിന്റെ തൊട്ടുപിന്നാലെ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ്‌ സിപിഐ നിലപാടുകള്‍ ഇടതുമുന്നണി തളളിയിരിക്കുന്നത്‌. അഡ്വക്കറ്റ്‌ ജനറലിന്റെ റിപ്പോര്‍ട്ടില്‍ പിശകുകള്‍ ഉണ്ടെന്നും അത്‌ അന്തിമമല്ലെന്നും യോഗത്തില്‍ സിപിഐ നിയമസഭാകക്ഷി നേതാവ്‌ മന്ത്രി സി ദിവാകരന്‍ ശക്തമായി വാദിച്ചു.

മന്ത്രിസഭാ തീരുമാനപ്രകാരം പ്രശ്‌നം പഠിക്കാന്‍ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയെ ചുമതലപ്പെടുത്തിയ ശേഷം അവര്‍ നല്‍കിയ റിപ്പോര്‍ട്ട്‌ തള്ളുന്നത്‌ ശരിയല്ലെന്നും സിപിഐ പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പോക്കുവരവ്‌ റദ്ദാക്കണമെന്ന സിപിഐയുടെ ആവശ്യം യോഗത്തില്‍ കാര്യമായി ഉന്നയിക്കപ്പെട്ടില്ല.

അഡ്വക്കറ്റ്‌ ജനറലിന്റെ റിപ്പോര്‍ട്ട്‌ തള്ളണമെന്ന നിലപാടില്‍ മന്ത്രി ദിവാകരന്‍ ഉറച്ചു നിന്നപ്പോള്‍ ഒരു ഘട്ടത്തില്‍ ഭൂമി ഇടപാടും പോക്കുവരവും റദ്ദാക്കുകയാണെങ്കില്‍ പോക്കുവരവിന്‌ അനുമതി നല്‍കിയ മന്ത്രിമാര്‍ രാജിവെയ്‌ക്കേണ്ടിവരുമെന്ന സൂചന പിണറായി വജയന്റെ ഭാഗത്തുനിന്നും ഉണ്ടായി.

ഇതിന്‌ ശേഷം സിപിഐയുടെ ഭാഗത്തുനിന്നും കാര്യമായ എതിര്‍പ്പുണ്ടായില്ലെന്നാണ്‌ സൂചന. പിണറായി വജയനുള്‍പ്പെടെ സിപിഎം പ്രതിനിധികള്‍ എജിയുടെ റിപ്പോര്‍ട്ട്‌ അംഗീകരിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന നിലപാടാണ്‌ യോഗത്തില്‍ സ്വീകരിച്ചത്‌.

പ്രശ്‌നം സംബന്ധിച്ച്‌ കോടതിയുടെ തീരുമാനം വന്നശേഷം അനന്തര നടപടിയെക്കുറിച്ച്‌ ആലോചിക്കാമെന്നാണ്‌ യോഗത്തിലുണ്ടായ തീരുമാനം. ഭൂമി ഇടപാടില്‍ എച്ച്‌എംടി യാതൊരു വിധത്തിലുള്ള നിയമലംഘനവും നടത്തിയിട്ടില്ലെന്നാണ്‌ എജി സര്‍ക്കാറിനെ അറിയിച്ചിരിക്കുന്നത്‌.

ഭൂമി ഇടപാടിന്റെ പേരില്‍ നിയമസഭയില്‍ സര്‍ക്കാറിനെതിരെ പ്രതിപക്ഷം രാഷ്ട്രീയമായി ആക്രമണം നടത്തിയാല്‍ അതിനെ ഒറ്റക്കെട്ടായി ചെറുക്കാനും എല്‍ഡിഎഫ്‌ യോഗം തീരുമാനിച്ചിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+