Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂമി കയ്യേറ്റം തടഞ്ഞത് സര്‍ക്കാറിന്‍റെ വിജയമാണെന്ന് ഗവര്‍ണര്‍

Governor R L Bhatiaതിരുവനന്തപുരം: പന്ത്രണ്ടാം നിയമ സഭയുടെ ഏഴാം സമ്മേളനത്തിന് ബുധനാഴ്ച തുടക്കമായി. ഗവര്‍ണര്‍ ആര്‍‌എല്‍ ഭാട്യയുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിച്ചത്. നയപ്രഖ്യാപന പ്രസംഗം ചോര്‍ന്നു എന്ന് ആരോപിച്ച് പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു.

ഭൂമി കൈയ്യേറ്റം കര്‍ശനമായി തടഞ്ഞത് സര്‍ക്കാരിന്‍റെ വിജയമാണെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു. പൊതു മേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാക്കാന്‍ കഴിഞ്ഞതും കര്‍ഷക ആത്മഹത്യ കുറയ്ക്കാന്‍ കഴിഞ്ഞതും സര്‍ക്കാ‍രിന്‍റെ നേട്ടമായി ഗവര്‍ണര്‍ എടുത്തു പറഞ്ഞു.

പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും സംരഭങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും സ്മാര്‍ട് സിറ്റി സര്‍ക്കാരിന്‍റെ സുപ്രധാന നേട്ടമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ ഐ‌ടി, നോളജ് പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ പറയുന്നു.

ദേശീയപാത വികസനത്തിന് ഊന്നല്‍ നല്‍കും. കെ‌എസ്‌ടി‌പി രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും. ശബരിമല റോഡ് ഉടന്‍ പൂര്‍ത്തിയാക്കും. റയില്‍‌വെ അപ്രോച്ച് റോഡുകളും ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഗവര്‍ണര്‍ നയ പ്രഖ്യാപന പ്രസംഗത്തില്‍ പറഞ്ഞു.

ഫെബ്രുവരി 25, 26, 27 തിയ്യതികളില് ഗവര്ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്മേലുള്ള ചര്ച്ച നടക്കും. മാര്ച്ച് 6നാണ് ബജറ്റ് അവതരണം. മാര്ച്ച് 10, 11, 12 തിയതികളിലാണ് ബജറ്റിനെക്കുറിച്ചുള്ള പൊതു ചര്ച്ച. 14ന് വോട്ട് ഓണ് അക്കൌണ്ട് അവതരിപ്പിക്കും. തുടര്ന്ന് ചര്ച്ചയും വോട്ടെടുപ്പും ഉണ്ടാകും. 19ന് സഭാ സമ്മേളനം അവസാനിക്കും.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+