Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയുടെ പരാമര്‍ശം വേദനിപ്പിച്ചുവെന്ന്‌ ഉഷാ ഉതുപ്പ്‌

Singer Usha Uthupകൊച്ചി: തന്റെ സംഗീതപരിപാടിയെക്കുറിച്ചുള്ള പിണറായി വിജയന്റെ പരാമര്‍ശം നിര്ഭാഗ്യകരമാണെന്ന് പ്രമുഖ ഗായിക ഉഷാ ഉതുപ്പ്‌.

കോട്ടയം സമ്മേളനത്തിന്റെ സമാപനത്തില്‍ അണികള്‍ മദ്യപിച്ച്‌ ബഹളമുണ്ടാക്കിയതിനെത്തുടര്‍ന്ന്‌ ഇതെന്താ ഉഷാ ഉതുപ്പിന്റെ ഗാനമേളയാണോയെന്ന്‌ പിറായി ചോദിച്ചതാണ്‌ ഉഷയെ വേദനിപ്പിച്ചത്‌. ഇക്കാര്യത്തില്‍ പിണറായിയുടെ വിശദീകരണം ഒഴുക്കന്‍ മട്ടിലാണെന്നും ഒരു ഖേദപ്രകടനമെങ്കിലും താന്‍ പ്രതീക്ഷിച്ചുവെന്നും ഉഷ പറയുന്നു.

കഴിഞ്ഞ ദിവസം തലശേരിയിലാണ്‌ കോട്ടയം സമ്മേളനത്തില്‍ ഉഷാ ഉതുപ്പിനെക്കുറിച്ച്‌ പരാമര്‍ശിച്ചത്‌ സംബന്ധിച്ച്‌ പിണറായി വിശദീകരണം നല്‍കിയത്‌.

ഒരു വിവാദത്തിലും ഉള്‍പ്പെടാന്‍ താല്‍പര്യമില്ല. ഞാനൊരിക്കലും ആരെയും വേദനിപ്പിക്കാന്‍ ഒന്നും ചെയ്‌തിട്ടില്ല. എന്റെ പാട്ടുകേള്‍ക്കുന്നവര്‍ തുള്ളുകയല്ല നൃത്തം ചെയ്യുകയാണ്‌. നൃത്തവും തുള്ളലും രണ്ടും രണ്ടാണ്‌- ഉഷ പറഞ്ഞു.

എത്രയോ വര്‍ഷമായി സ്‌റ്റേജ്‌ പരിപാടികള്‍ ചെയ്യുന്നു. എന്നും സമാധാനം ആഗ്രഹിക്കുന്ന വ്യക്തിയാണ്‌ ഞാന്‍. എനിക്ക്‌ രാഷ്ട്രീയമില്ല, എന്നാല്‍ രാഷ്ട്രീയമായ അഭിപ്രാമുണ്ട്‌. പാര്‍ട്ടി സെക്രട്ടറിയുടെ പരമാമര്‍ശം വന്നപ്പോള്‍ നിരവധി സുഹൃത്തുക്കളും ആരാധകരും എന്നെവിളിച്ച്‌ ദുഖവും ദേഷ്യവും അറിയിച്ചു ഞാന്‍ അവരെയെല്ലാം സമാധാനിപ്പിക്കുകയായിരുന്നു.

എന്റെ പരിപാടികളില്‍ ആളുകള്‍ നൃത്തം ചെയ്യുന്നതിനെ നല്ല അര്‍ത്ഥത്തിലായിരുന്നു പിണറായി വിജയന്‍ ഉദ്ദേശിച്ചതെങ്കില്‍ എനിയ്‌ക്ക്‌ വിഷമമില്ല. മറിച്ച്‌ പാര്‍ട്ടി സമ്മേളനത്തില്‍ അണികല്‍ കള്ളുകുടിച്ച്‌ തുള്ളുന്നതിനെ എന്റെ ആസ്വാദകരുടെ ആവേശത്തോട്‌ ഉപമിച്ചത്‌ ശരിയല്ലെന്നും ഉഷാ ഉതുപ്പ്‌ പറയുന്നു.

പിണറായിയുടെ പരാമര്ശത്തില് പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് സിപിഎം സെക്രട്ടറി പ്രകാശ് കാരാട്ടിനും, മുതിര്ന്ന നേതാവ് ജ്യോതി ബസുവിനും താന് കത്തു നല്കുമെന്ന് ഉഷ നേരത്തേ അറിയിച്ചിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+