കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജയില്‍ പ്രതിമകള്‍ക്ക്‌ വസ്‌ത്ര നിയമം

  • By Staff
Google Oneindia Malayalam News

Mannequinsദുബയ്‌: വസ്‌ത്രക്കടകളില്‍ വസ്‌ത്രം പ്രദര്‍ശിപ്പിക്കുന്നതിനായി വെയ്‌ക്കുന്ന പ്രതിമകള്‍ളെ മാന്യമായ വസ്‌ത്രങ്ങള്‍ ധരിപ്പിക്കണമെന്ന്‌ നിര്‍ദ്ദേശം.

ഷാര്‍ജയിലെ യുഎഇ എമിറേറ്റ്‌സാണ്‌ പ്രതിമകള്‍ക്കായി പുതിയ വസ്‌ത്ര നിയമം കൊണ്ടുവന്നിരിക്കുന്നത്‌. ഒപ്പം തലയില്ലാത്തത്തും ശരീരത്തിന്റെ മറ്റുഭാഗങ്ങളില്ലാത്തതുമായ പ്രതിമകള്‍ പ്രദര്‍ശനത്തിനായി ഉപയോഗിക്കരുതെന്നും ഷാര്‍ജ മുനിസിപ്പാലിറ്റി കച്ചവടക്കാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

രാജ്യത്തെ മതമൂല്യങ്ങളെയും പാരമ്പര്യമൂല്യങ്ങളെയും അപമാനിക്കുന്നന്നരീതിയില്‍ അവയവങ്ങളില്ലാതെയും അടിവസ്‌ത്രങ്ങളും മറ്റും ധരിപ്പിക്കാതെയും പ്രതിമകള്‍ പ്രദര്‍ശിപ്പിക്കരുതെന്ന്‌ ഒരു സെര്‍ക്കുലര്‍ മുഖേനയാണ്‌ അധികൃതര്‍ ഷോപ്പ്‌ ഉടമകള്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌.

മതപരമായ ഒരു പ്രശ്‌നം കൂടിയായതുകൊണ്ടാണ്‌ ഞങ്ങള്‍ ഇത്തരത്തിലൊരു നിയമം കൊണ്ടുവന്നത്‌. പലതരത്തിലും പ്രതിമകളെ പ്രദര്‍ശിപ്പിക്കുന്നതില്‍ ഇവിടത്തെ ജനങ്ങള്‍എതിര്‍പ്പറിയിച്ചിട്ടുണ്ട്‌.

മനുഷ്യരെപ്പോലെതന്നെ തോന്നുന്ന പാവകളില്‍ സ്‌ത്രീകളുടെയും പുരുഷന്മാരുടെയും അടിവസ്‌ത്രങ്ങള്‍ മാത്രം അണിയിച്ച്‌ പ്രദര്‍ശിപ്പിക്കുന്നതിനെതിരെയാണ്‌ ജനങ്ങള്‍ ഏറെയും പരാതിയറിയിച്ചിട്ടുള്ളത്‌- മാര്‍ക്കറ്റ്‌ നിയന്ത്രണ വിഭാഗം തലവന്‍ ഖാലിദ്‌ അല്‍ ജാബെരി പറയുന്നു.

ഇതുമാത്രമല്ല മതവിശ്വാസത്തെ അടിസ്ഥാനപ്പെടുത്തി തങ്ങള്‍ ഇനിയും ഒട്ടേറെ പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌. ഇതുപ്രകാരം സ്‌ത്രീകളുടെ അടിവസ്‌ത്രങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പുരുഷന്മാരെ നിരോധിച്ചേയ്‌ക്കാന്‍ ഇടയുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X